വത്തിക്കാൻ സിറ്റി: അടുത്ത മൂന്ന് വർഷത്തിനിടെ ആഗോള കത്തോലിക്കാ സഭയിൽ നടപ്പാക്കേണ്ട നവീകരണ പദ്ധതികൾക്ക് ആശുപത്രിക്കിടക്കയിലിരുന്ന് അനുമതി നൽകി ഫ്രാൻസിസ് മാർപാപ്പ.
സിനഡാത്മക സഭയെക്കുറിച്ച് നടന്ന ചർച്ചകളിലെയും സമ്മേളനങ്ങളിലെയും നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി 2028 ഒക്ടോബറിൽ പ്രത്യേക സഭാ അസംബ്ലി വിളിച്ച് ചേർക്കാൻ ഫ്രാൻസിസ് പാപ്പ തീരുമാനിച്ചതായി വത്തിക്കാൻ അറിയിച്ചു. സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ച് ലോകമെമ്പാടുമുള്ള ബിഷപ്പുമാർക്ക് എഴുതിയ കത്തിൽ വിഷയം വിശദീകരിച്ചു.
“ഈ സമ്മേളനം ഒരു പുതിയ സിനഡ് രൂപീകരിക്കില്ല. മറിച്ച് മൂന്ന് വർഷത്തെ ഘടനാപരമായ നിർവ്വഹണ പ്രക്രിയയുടെ പരിസമാപ്തിയായിരിക്കും. സഭകളെ ഒരു സിനഡൽ ശൈലിയിൽ നടക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2024 ഒക്ടോബറിൽ സിനഡിന്റെ സമാപനത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പ നേരിട്ട് അംഗീകരിച്ച സിനഡിന്റെ അന്തിമ രേഖ പ്രാദേശിക സഭകൾ സജീവമായി സ്വീകരിക്കുകയും പ്രവർത്തി പഥത്തിൽ എത്തിക്കുകയും ചെയ്യും“- കർദിനാൾ പറഞ്ഞു.
കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജെമെലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.