കൊല്ലം: മുന്‍ എം.പിയും മുതിര്‍ന്ന സിപിഐ നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സസ്‌പെഷന്‍. ഒരു വര്‍ഷത്തേക്കാണ് നടപടി.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സിപിഐയുടെ കൊല്ലം ജില്ലാ കൗണ്‍സിലാണ് തീരുമാനം എടുത്തത്. സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ തന്നെ ചെങ്ങറ സുരേന്ദ്രനെതിരെയുള്ള പരാതി ലഭിച്ചിരുന്നു. ഇന്ന് ചേര്‍ന്ന സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ ഈ പരാതി ചര്‍ച്ച ചെയ്തിരുന്നു. പരാതിയില്‍ ചെങ്ങറ സുരേന്ദ്രന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ചെങ്ങറ സുരേന്ദ്രനെ പുറത്താക്കിയതായി പി.എസ് സുപാല്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് ചെങ്ങറ സുരേന്ദ്രന്‍ നടത്തിയ അഴിമതി സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിളിച്ച് ചേര്‍ത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.