പ്രതിപക്ഷത്തിന് തിരിച്ചടി: ദക്ഷിണ കൊറിയന്‍ ആക്ടിങ് പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് നടപടി ഭരണഘടനാ കോടതി റദ്ദാക്കി

പ്രതിപക്ഷത്തിന് തിരിച്ചടി: ദക്ഷിണ കൊറിയന്‍ ആക്ടിങ് പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് നടപടി  ഭരണഘടനാ കോടതി റദ്ദാക്കി

സിയോള്‍: ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂവിനെതിരായ പാര്‍ലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടി റദ്ദാക്കിയ ഭരണഘടനാ കോടതി അദേഹത്തെ ആക്ടിങ്് പ്രസിഡന്റായി പുനര്‍നിയമിച്ചു.

പ്രസിഡന്റ് യൂന്‍ സുക് യോലിനെ ഇംപീച്ച്മെന്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയായിരുന്ന ഹാന്‍ ഡക്ക് സൂവിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്. പ്രതിപക്ഷ നിയമസഭാംഗങ്ങളുമായുള്ള രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബറില്‍ ഹാന്‍ ഡക്ക് സൂവിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്.

രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ദേശീയ അസംബ്ലി അംഗങ്ങള്‍ ചേര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്ത് പുറത്താക്കിയത്.

പ്രതിപക്ഷം സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു തുടങ്ങിയ ആരോപണങ്ങളും അദേഹം ഉന്നയിച്ചിരുന്നു.

എന്നാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായതോടെ ആറ് മണിക്കൂറിന് ശേഷം പട്ടാള നിയമം റദ്ദാക്കുകയായിരുന്നു. രാജ്യത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് ഇപ്പോഴത്തെ കോടതി വിധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.