നാനാജാതി മതസ്ഥർ ഏക മനസോടെ ജീവിക്കുന്നതിലാണ് ഇന്ത്യയുടെ ശക്തി: രാഹുൽ ഗാന്ധി

നാനാജാതി മതസ്ഥർ ഏക മനസോടെ ജീവിക്കുന്നതിലാണ് ഇന്ത്യയുടെ ശക്തി: രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി തൂത്തിക്കുടിയിലെ പുരാതന ക്രൈസ്തവ ദേവാലയം സന്ദർശിച്ച് പ്രാർത്ഥനയിൽ പങ്കെടുത്തു

തൂത്തിക്കുടി:  തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ  തൂത്തിക്കുടി സെന്റ് ജോൺ  കത്തീഡ്രൽ  ദേവാലയം സന്ദർശിച്ച് രാഹുൽ ഗാന്ധി പ്രാർത്ഥനകളിൽ സംബന്ധിച്ചു. പ്രാർത്ഥനകൾക്ക് ശേഷം പുരോഹിതന്മാരുടെ പ്രത്യേക ആശീർവാദവും അനുഗ്രഹവും വാങ്ങിയാണ് അദ്ദേഹം ദേവാലയത്തിൽ നിന്ന് പുറത്തേക്ക് പോയത്.  നാനാ ജാതി മതസ്ഥർ ഏക മനസോടെ ജീവിക്കുന്നതിലാണ് ഇന്ത്യയുടെ ശക്തി എന്ന് തന്റെ ദേവാലയ സന്ദർശനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ വിഭാഗം ജനങ്ങളുമായി ആശയ സംവാദം നടത്തിക്കൊണ്ടാണ് തമിഴകത്തെ അദ്ദേഹത്തിന്റെ പ്രചാരണം ആരംഭിച്ചത്. മൽസ്യ ബന്ധന തൊഴിലാളികളും സാധാരണക്കാരും ധാരാളമുള്ള തൂത്തിക്കുടി മേഖലയിൽ വലിയ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട് അദ്ദേഹത്തിന്റെ സന്ദർശനം.

കഴിഞ്ഞ ദിവസം കേരളത്തിലെയും തമിഴ്‍നാട്ടിലെയും ജനങ്ങൾക്കിടയിൽ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ കാണുന്ന രാഷ്ട്രീയ നേതാവായി രാഹുൽ ഗാന്ധിതെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധിയുടെ ഫേസ്ബുക് ലിങ്ക് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.