കത്തോലിക്കാ സഭയ്‌ക്കെതിരെ അപകീര്‍ത്തിപരമായ വീഡിയോകള്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യൂട്യൂബര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍

കത്തോലിക്കാ സഭയ്‌ക്കെതിരെ അപകീര്‍ത്തിപരമായ വീഡിയോകള്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യൂട്യൂബര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍

കൊല്ലം: കത്തോലിക്കാ സഭയ്ക്കും പുരോഹിതന്‍മാര്‍ക്കുമെതിരെ അപകീര്‍ത്തിപരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കെഎംഎംഎല്‍(കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) കമ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജംഗ്ഷന്‍ ഹാക്ക്, അനില്‍ ടോക്‌സ് എന്നി യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ് ഹൗസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

കെ.എം.എം.എല്‍ മിനറല്‍ സപ്പറേഷന്‍ യൂണിറ്റിലെ കമ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍ മാനേജറായിരുന്നു അനില്‍. സസ്പെന്‍ഷന്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ബിഷപ് ഹൗസിന്റെ പരാതിയെത്തുടര്‍ന്ന് വ്യവസായ വകുപ്പ് ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആനി ജൂലിയ തോമസ് ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി. പരാതിക്കൊപ്പം അനില്‍ മുഹമ്മദ് നടത്തിയിട്ടുള്ള ക്രിസ്ത്യന്‍ അവഹേളനങ്ങളുടെ 21 ഓളം വീഡിയോകളും നല്‍കിയിരുന്നു. ഈ വീഡിയോകളില്‍ പലതും ക്രൈസ്തവ വിശ്വാസങ്ങളെയും സഭയേയും പിതാക്കന്മാരെയും വൈദികരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉള്ളവയാണെന്ന് തെളിഞ്ഞിരുന്നു.

വീഡിയോയില്‍ ആലപ്പുഴ രൂപത തുടങ്ങിയ ഹോട്ടലിനെക്കുറിച്ചും തിരുവനന്തപുരം രൂപത അനധികൃതമായി ഭൂമികള്‍ കൈവശപ്പെടുത്തി തുടങ്ങിയ വിഷയങ്ങള്‍ വീഡിയോയിലൂടെ അപകീര്‍ത്തികരമായി പ്രചരിപ്പിക്കുകയായിരുന്നു. കൊല്ലം രൂപത മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ ശക്തമായ ഇടപെടലാണ് പരാതിയില്‍ നടപടി ഉണ്ടാകാന്‍ കാരണം.

തികഞ്ഞ വര്‍ഗീയവാദിയായ അനില്‍ മുഹമ്മദ് നിഷ്പക്ഷന്‍ ചമഞ്ഞാണ് ക്രൈസ്തവ,ഹൈന്ദവ സമുദായങ്ങള്‍ക്ക് നേരെ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ അവഹേളനങ്ങള്‍ നടത്തുന്നത്. ഒരു പൊതുമേഖല സ്ഥാപനത്തില്‍ ജോലി ചെയ്ത് വരവേയാണ് അനില്‍ മുഹമ്മദ് ഇത്രയും ഗുരുതരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.

ഓഫീസ് ദുരുവിനിയോഗം ചെയ്ത് അനില്‍ വീഡിയോ റെക്കോര്‍ഡിങ് നടത്തിയിട്ടുണ്ടോ എന്നുള്ളതും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് കമ്പനിയുടെ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ളതും സര്‍ക്കാര്‍ അന്വേഷിക്കേണ്ട വസ്തുതയാണ്. ഒപ്പം അനില്‍ മുഹമ്മദ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നടത്തിയിട്ടുള്ള ഗള്‍ഫ് യാത്രകളും അനിലിന്റെ മറ്റ് ബന്ധങ്ങളും എന്‍ഐഎയും ഇഡിയും അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.