ഗോൾഡൻ ബുക്ക് അവാർഡ് സിസ്റ്റർ തെരേസയ്ക്ക്

ഗോൾഡൻ ബുക്ക് അവാർഡ് സിസ്റ്റർ തെരേസയ്ക്ക്

ഇടുക്കി: വിംഗ്‌സ് പബ്ലിക്കേഷൻ ഇൻ്റർനാഷണലിന്റ ഗോൾഡൻ ബുക്ക് അവാർഡ് സിസ്റ്റർ തെരേസ ജോസഫിന്. മുംബൈ ആസ്ഥാനമായുള്ള സലേഷ്യൻ സഭാംഗമാണ് സിസ്റ്റർ തെരേസ് ജോസഫ്. ജീവിതം മികച്ചതാക്കാനുള്ള 35 നുറുങ്ങുകൾ എന്ന പുസ്‌തകത്തിനാണ് അവാർഡ്.


2004 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം വായനക്കാരെ സ്വാധീനിച്ചെന്നും സ്വയം സ്നേഹം, ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം, വിശ്വാസം, ക്ഷമ, സൗഹൃദം തുടങ്ങിയ മൂല്യങ്ങൾ പുസ്തകത്തിൽ ഉൾ‌ക്കൊള്ളിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അവാർഡിന് അർഹമായത്.



ഇപ്പോള്‍ പത്താം പതിപ്പിലുള്ള ഈ പുസ്തകം മറാത്തി, ഹിന്ദി, ബ്രെയിൽ, ഖാസി തുടങ്ങി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആമസോണിൽ ബെസ്റ്റ് സെല്ലർ അവാർഡും പഞ്ചനക്ഷത്ര അവലോകനവും ലഭിച്ചു. റോമിലെ ഓക്സിലിയത്തിൽ നിന്ന് പിഎച്ച്‌ഡി നേടിയ സിസ്റ്റർ തെരേസ അറക്കുളം തേക്കുംകാട്ടിൽ പരേതരായ ജോസഫ് - മേരി ദമ്പതികളുടെ മകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.