പണ്ടുകാലങ്ങളില്‍ വീട്ടുവളപ്പില്‍ നിന്നുമായിരുന്നു പലരും പഴങ്ങളും പച്ചക്കറികളുമൊക്കെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് കടകളേയും സൂപ്പര്‍മാര്‍ക്കറ്റുകളേയുമൊക്കെയാണ് നാം കൂടുതലും ആശ്രയിക്കാറുള്ളത്. ഇത്തരത്തില്‍ കടകളില്‍ നിന്നെല്ലാം പഴങ്ങളും പച്ചക്കറികളുമെല്ലാം വാങ്ങുമ്പോള്‍ ചിലതില്‍ ഒരു പ്രത്യേക സ്റ്റിക്കര്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ശരിക്കും എന്താണ് ഇത്തരം സ്റ്റിക്കറുകള്‍ക്കൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ സ്റ്റിക്കര്‍ പതിക്കുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ നമ്മളില്‍ പലര്‍ക്കും അപരിചിതമായിരിക്കും. എന്നാല്‍ വെറുതെ ഒരു രസത്തിനോ ഭംഗിക്കോ വേണ്ടിയല്ല ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിക്കുന്നത്. അതിന് പിന്നില്‍ ക്യത്യമായ കാര്യവുമുണ്ട്.
പിഎല്‍യു കോഡ് എന്നാണ് പൊതുവേ ഈ സ്റ്റിക്കറുകള്‍ക്ക് പറയുന്ന പേര്. നിസ്സാരമല്ല ഈ കോഡ്. പഴങ്ങളും പച്ചക്കറികളുമെല്ലാം ജനിതകവിളകള്‍ ആണോ, രാസവളങ്ങള്‍ ഇട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം ഈ സ്റ്റിക്കറിലെ കോഡ് വഴി നമുക്ക് കണ്ടെത്താന്‍ സാധിക്കും.
ഇനി എങ്ങനെയാണ് പിഎല്‍യു കോഡ് ഉപയോഗിച്ച് ഇക്കാര്യങ്ങള്‍ തിരിച്ചറിയുന്നത് എന്നു നോക്കാം. നാല് നമ്പറുകളാണ് കോഡില്‍ പ്രകടമാകുന്നതെങ്കില്‍ ആ പഴത്തില്‍ അല്ലെങ്കില്‍ പച്ചക്കറിയില്‍ കീടനാശിനി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അര്‍ത്ഥം. ഒമ്പത് എന്ന നമ്പറില്‍ തുടങ്ങുന്ന അഞ്ച് അക്ക കോഡ് ആണെങ്കില്‍ പഴം അല്ലെങ്കില്‍ പച്ചക്കറി ജൈവവിളയാണെന്ന് മനസ്സിലാക്കാം. ഇനി നാല് എന്ന നമ്പറോടെയാണ് കോഡ് ആരംഭിക്കുന്നതെങ്കില്‍ ഈ പഴം അല്ലെങ്കില്‍ പച്ചക്കറി പരമ്പരാഗത രീതിയിലാണ് ഉത്പാദിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. കോഡ് സ്റ്റിക്കറിലുള്ളത് എട്ടില്‍ തുടങ്ങുന്ന അഞ്ചക്ക നമ്പറാണെങ്കില്‍ പഴങ്ങളും പച്ചക്കറികളും ജനിതകമാറ്റം വരുത്തി ഉത്പാദിപ്പിച്ചവയായാണ് എന്നാണ് സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.