മറിയാമ്മ തോമസ് പുല്ലാട്ട് നിര്യാതയായി 

മറിയാമ്മ തോമസ് പുല്ലാട്ട് നിര്യാതയായി 

കോട്ടയം :  ദുബായ് സീറോ മലബാർ കമ്യൂണിറ്റി  (എസ്.എം.സി.എ) പ്രസിഡണ്ട്  ബെന്നി പുല്ലാട്ടിന്റെ മാതാവ് മറിയാമ്മ തോമസ് (84) നിര്യാതയായി. തീക്കോയി ഇടവക പുല്ലാട്ട് പി.വി തോമസിന്റെ ഭാര്യയായ മറിയാമ്മ വേണാട്ട് കുടുംബാംഗമാണ്.

മക്കൾ തങ്കച്ചൻ മാനത്തൂർ,  അപ്പച്ചൻ (യു.എസ്.എ), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന ത്രിപുര, ബെന്നി ദുബായ്, ജെസ്സി കുടയത്തൂർ, മിനി മുട്ടുചിറ, ബിന്ദു ഇളങ്ങുളം,  മരുമക്കൾ മോളി, ആലിസ്, ആൻസി, ഗീത, ടോമി, ടെസ്സി, ബിനോയ്‌, ജോണി, മാത്തച്ചൻ,  എന്നിവരാണ്. ശവസംസ്കാരം മാർച്ച് 3 ന് ഇടവക ദേവാലയത്തിൽ നടത്തപ്പെടും.

ബെന്നി പുല്ലാട്ട്  ദുബായ് സീറോ മലബാർ കമ്മ്യൂണിറ്റി പ്രസിഡന്റും,  കത്തോലിക്ക കോൺഗ്രസ് യുഎഇ യുടെ എക്സിക്യൂട്ടീവ് മെമ്പറും കൂടാതെ ഗ്ലോബൽ മീഡിയ സെല്ലിന്റെ സജീവപ്രവർത്തകനുമാണ്. ബെന്നി പുല്ലാട്ടിന്റെ മാതാവിന്റെ നിര്യാണത്തിൽ ദുബായ് എസ്.എം.സി.എ ഭാരവാഹികൾ അനുശോചന രേഖപ്പെടുത്തി.  ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ ഗ്ലോബൽ മീഡിയ സെൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് വേണ്ടി ജോ കാവാലം, ലിസി ഫെർണാണ്ടസ്‌, എന്നിവർ അനുശോചനം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.