എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം: കേരള സര്‍വകലാശാല പുനപരീക്ഷ നടത്തും

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം: കേരള സര്‍വകലാശാല പുനപരീക്ഷ നടത്തും

തിരുവനന്തപുരം: എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുനപരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല. പ്രോജക്ട് ഫിനാന്‍സ് വിഷയത്തില്‍ ഏപ്രില്‍ ഏഴിനാണ് പരീക്ഷ. അതേസമയം പ്രശ്‌നത്തില്‍ സര്‍വകലാശാലയുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.

71 ഉത്തരക്കടലാസുകള്‍ കാണാനില്ലെന്ന് അധ്യാപകന്‍ ജനുവരിയില്‍ പരാതി നല്‍കിയെങ്കിലും മാര്‍ച്ച് 17 ന് മാത്രമാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. സര്‍വകലാശാല ശനിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കി. ആഭ്യന്തര അന്വേഷണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരും.

ഉത്തരക്കടലാസ് കാണാതായത് ഗൗരവത്തോടെ കാണുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ പറഞ്ഞു. മറ്റേതെങ്കിലും പരീക്ഷയില്‍ ഇങ്ങനെ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. പരീക്ഷാ നടത്തിപ്പ് സമഗ്രമായി വിലയിരുത്തി കര്‍ശന നടപടിയെടുക്കുമെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.