കൊച്ചി: ക്ഷേത്ര നഗരി എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും ഉള്‍പ്പെടെ കൊച്ചിയില്‍ ശ്രീധരന്റെ മേല്‍ നോട്ടത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് ശ്രീധരനെ തൃപ്പൂണിത്തുറയില്‍ പരിഗണിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യവും ഉണ്ട്.
പ്രമുഖരെ ഉള്‍പ്പെടെ അണിനിരത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് തൃശൂരില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജെപിയുടെ തീരുമാനം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിയില്‍ ജനവിധി തേടാനാണ് സാധ്യത. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായേക്കും.
വട്ടിയൂര്‍ക്കാവിലോ, തിരുവനന്തപുരത്തോ സുരേഷ് ഗോപിയെയും വി.വി രാജേഷിനെയും പരിഗണിയ്ക്കുന്നുണ്ട്. നേമത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന. രാജ്യസഭയില്‍ ഒന്നര വര്‍ഷം ശേഷിക്കുന്നതിനാല്‍ മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ടെങ്കിലും ദേശീയ നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും.
കോഴിക്കോട് എംടി രമേശ്, കൊടുങ്ങല്ലൂര്‍ ടിപി സെന്‍കുമാര്‍, കാട്ടാക്കട പി.കെ കൃഷ്ണദാസ്, പൂഞ്ഞാര്‍ പി.സി ജോര്‍ജ് എന്നിങ്ങനെയാണ് നിലവില്‍ പരിഗണിക്കുന്നത്. പൂഞ്ഞാര്‍ കൂടാതെ ഒരു സീറ്റ് കൂടി പിസി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി നല്‍കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. മാര്‍ച്ച് 10നകം അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാകുമെന്നാണ് ലഭിക്കുന്ന വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.