നവജാത ശിശുവിനെ മാറോടണച്ചും തൊട്ടിലുകള്‍ ചേര്‍ത്തുപിടിച്ചും ഭൂമിയിലെ മാലാഖമാര്‍! വൈറലായി മ്യാന്‍മറിലെ കരളലിയിക്കുന്ന ദൃശ്യം

നവജാത ശിശുവിനെ മാറോടണച്ചും തൊട്ടിലുകള്‍ ചേര്‍ത്തുപിടിച്ചും ഭൂമിയിലെ മാലാഖമാര്‍! വൈറലായി മ്യാന്‍മറിലെ കരളലിയിക്കുന്ന ദൃശ്യം

നിപെഡോ: ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിലും തായ്ലന്‍ഡിലും രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുന്നതിനിടെ വെല്ലുവിളിയായി തുടര്‍പ്രകമ്പനങ്ങള്‍ മാറുകയാണ്. ഇതിനിടെ കരളലിയിക്കുന്ന നിരവധി ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. മ്യാന്‍മറിലെ ഒരു ആശുപത്രിയില്‍ നവജാതശിശുക്കളെ ഭൂകമ്പത്തില്‍ നിന്നും സംരക്ഷിക്കുന്ന നഴ്‌സുമാരുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

നവജാത ശിശുവിനെ മാറോടണച്ചും തൊട്ടിലുകള്‍ ചേര്‍ത്ത് പിടിച്ചും ഭൂമിയിലെ രണ്ട് മാലാഖമാര്‍ ആ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് നിറകണ്ണുകളോടെ അല്ലാതെ കണ്ടിരിക്കാന്‍ കഴിയില്ല.

ചൈനയിലെ യുനാനിലെ ഒരു ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണിത്. ഭൂകമ്പം ആശുപത്രിയെ ശക്തമായി പിടിച്ചുകുലുക്കിയപ്പോള്‍, നവജാതശിശുക്കളെ സംരക്ഷിക്കാന്‍ പ്രസവ വാര്‍ഡിലെ രണ്ട് നഴ്സുമാര്‍ ജീവന്‍ പണയപ്പെടുത്തി കുഞ്ഞുങ്ങളെ സംരക്ഷിക്കന്നതാണ് കാണിക്കുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍, ശക്തമായ കുലുക്കം കാരണം ചക്രങ്ങളുള്ള കിടക്കകള്‍ മുറിയിലാകെ ഉരുണ്ട് നീങ്ങുന്നതും ഒരു കുഞ്ഞിനെ തൊട്ടിലില്‍ പിടിച്ചുകൊണ്ട് തറയില്‍ ഇരിക്കുന്ന ഒരു നഴ്സും കിടക്ക ഉരുണ്ട് പോകാതിരിക്കാന്‍ തടസം പിടിച്ചുകൊണ്ടാണ് നഴ്‌സ് തറയില്‍ ഇരിക്കുന്നത്. സമീപത്ത് നിന്നിരുന്ന രണ്ടാമത്തെ നഴ്സ്, ആടിയുലയുന്ന തൊട്ടിലുകള്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.


വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ ഇന്ന് രാവിലെയും ഉച്ചയ്ക്കു ശേഷവും ഉണ്ടായ തുടര്‍പ്രകമ്പനങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മ്യാന്‍മാറില്‍ മാത്രം വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ മറിച്ചതായാണ് റിപ്പോര്‍ട്ട്.

റിക്ടര്‍സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ തോതില്‍ ആള്‍നാശവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായേക്കാമെന്നും മരണസംഖ്യ 10,000 കവിയാന്‍ സാധ്യതയുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടുതല്‍പ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.

ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാന്‍മറില്‍ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നു. ബാങ്കോക്കിലെ ചാറ്റുചക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് 100 ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.