ജന പ്രീതിയിലും പിണറായി മുന്നിലെന്ന് സര്‍വ്വേ ഫലം

ജന പ്രീതിയിലും  പിണറായി  മുന്നിലെന്ന് സര്‍വ്വേ ഫലം

ന്യൂഡല്‍ഹി: സര്‍വ്വേ ഫലങ്ങള്‍ കേരളത്തില്‍ തുടര്‍ ഭരണം പ്രവചിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപ്രതീയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന സര്‍വ്വേ റിപ്പോര്‍ട്ടും പുറത്തു വന്നു. അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയിലാണ് പിണറായി മുന്നിലെത്തിയത്.

കേരളത്തിലെ 53.08 ശതമാനം ആളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തില്‍ സംതൃപ്തരാണ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ പ്രകടനത്തില്‍ അവിടുത്തെ 45.84 ശതമാനം പേര്‍ സംതൃപ്തി പ്രകടിപ്പിച്ചു. മമതാ ബാനര്‍ജിയുടെ പ്രകടനത്തില്‍ ബംഗാളിലെ 44.82 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ പറയുന്നു.

അതേ സമയം തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രകടനത്തില്‍ 16.55 ശതമാനവും പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് രാജിവച്ച വി.നാരാണസാമിയുടെ പ്രകടനത്തില്‍ 17.48 ശതമാനം പേരും മാത്രമേ സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളൂ. കേരളത്തില്‍ 76.52ശതമാനവും പശ്ചിമ ബംഗാളില്‍ 57.5 ശതമാനവും അസമില്‍ 58.27 ശതമാനവും പേര്‍ അവരുടെ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണ്.

കേരളത്തില്‍ 45.35 ശതമാനം പേര്‍ വളരെയധികം സംതൃപ്തരാണ്, 42.87 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്, 11.7 ശതമാനം പേര്‍ തൃപ്തരല്ല. ആകെ 76.52 ശതമാനം ആളുകള്‍ കേരള സര്‍ക്കാരിന്റെ പ്രകടനത്തില്‍ സംതൃപ്തരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.