ദൈവ സൃഷ്ടിയായ ഭൂമിയെ ദൈവഹിത പ്രകാരം സംരക്ഷിക്കുമ്പോൾ നാം ദൈവകല്പന പാലിക്കുന്നവർ : മാർ പെരുംതോട്ടം

ദൈവ സൃഷ്ടിയായ  ഭൂമിയെ ദൈവഹിത പ്രകാരം  സംരക്ഷിക്കുമ്പോൾ നാം ദൈവകല്പന പാലിക്കുന്നവർ : മാർ പെരുംതോട്ടം

തിരുവനന്തപുരം : ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, അമ്പൂരി, ആയുർ മേഖലകളെ സംയോജിപ്പിച്ചുകൊണ്ട്  രൂപംകൊടുത്ത TAASC എന്ന സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഉദ്‌ഘാടനം ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുംതോട്ടം ഉത്ഘാടനം ചെയ്തു . ഭൂമിയുടെ ജീവനെ നശിപ്പിച്ച നമ്മൾ , ആ ജീവൻ തിരിച്ചു നൽകികൊണ്ട് ചെയ്ത അപരാധത്തിനു പരിഹാരം ചെയ്യണം എന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു .

ആരോഗ്യകരമായ ജീവിതം , ആരോഗ്യമുള്ള മനുഷ്യർ, ആരോഗ്യമുള്ള ഭൂമി, ആരോഗ്യകരമായ പരിസ്ഥിതി,ഇതൊക്കെ ഉണ്ടാകുമ്പോൾ നമ്മുക്ക് ആരോഗ്യകരമായ മനസുണ്ടാകും, അങ്ങനെ ദൈവത്തോടുള്ള ബന്ധം ശക്തമാകും. ദൈവം സൃഷ്ടിച്ചുനൽകിയ ഭൂമിയെ ദൈവംആഗ്രഹിക്കുന്ന രീതിയിൽ സംരക്ഷിക്കുമ്പോൾ നാം ദൈവകല്പന പാലിക്കുന്നവരായിത്തീരും . തളർന്നിരിക്കുബോൾ ഉന്മേഷം പ്രദാനം ചെയ്യുന്നവയാണ് കൃഷിയിടങ്ങൾ. മനുഷ്യന്റെ സാമീപ്യം സസ്യലതാതികളെയും ഉത്തേജിപ്പിക്കും. അങ്ങനെ മനുഷ്യനും കൃഷിയും തമ്മിൽ ഉള്ള ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തുവാൻ ഈ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കട്ടെ എന്ന് അദ്ദേഹംആശംസിച്ചു.


ജൈവ കൃഷിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ചങ്ങനാശ്ശേരി അതി രൂപതയുടെ തെക്കൻ ഭാഗങ്ങൾക്കായി പ്രത്യേകം രൂപം കൊടുത്ത സംവിധാനമാണിത് . കൊല്ലം ആയുർ ഫൊറാനയിലെ മീൻകുളം ഇടവകയിൽ വച്ച് നടന്ന ഉത്ഘാടന സമ്മേളനത്തിൽ കർഷകരും, ജനപ്രതിനിധികളും പങ്കെടുത്തു. ചങ്ങനാശ്ശേരി അതിരൂപത  വികാരി ജനറൽ ഫാ. ജോസഫ് വാണിയപുരക്കൽ  അധ്യക്ഷത വഹിച്ച മീറ്റിംഗിന് ടാസ്ക് ഡയറക്ടർ   ഫാ. മാത്യു മൂന്നാറ്റിൻ മുഖം , ഫാ. ഷെബിൻ പനക്കേഴം , ഫാ.ജോജോ പുതുവേലിൽ , ജോസ് മാത്യു ആനിത്തോട്ടത്തിൽ , ആയുർ ഫൊറാന വികാരി  ഫാ അനിൽ കരിപ്പിങ്ങാംപുറം, ഫാ മാത്യു നടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.