വാഷ്ങിടൺ ഡിസി: ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. 1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ കനവും മാത്രമുള്ള ഈ ഉപകരണം ഒരു അരിമണിയേക്കാൾ ചെറുതാണ്. ആള് ചെറുതാണെങ്കിലും പൂർണ വലുപ്പത്തിലുള്ള പേസ് മേക്കർ നൽകുന്നത്രയും ക്ഷമത ഉറപ്പാക്കാൻ ഇവയ്‌ക്ക് കഴിയും.
ഇത് ഒരു സിറിഞ്ചിന്റെ അഗ്രത്തിനുള്ളിൽ ഘടിപ്പിക്കാനും ശരീരത്തിനുള്ളിൽ അനായാസം കുത്തി വെയ്‌ക്കാനും കഴിയും. എല്ലാ വലിപ്പത്തിലുള്ള ഹൃദയങ്ങളിലും ഈ പേസ് മേക്കർ പ്രവർത്തിക്കുമെങ്കിലും ജന്മനാ ഹൃദയ വൈകല്യങ്ങളുള്ള നവജാത ശിശുക്കളുടെ ചെറുതും ദുർബലവുമായ ഹൃദയങ്ങൾക്ക് ഇത് അനുയോജ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
പുതുതായി വികസിപ്പിച്ചെടുത്ത പേസ് മേക്കർ വയർലസ് ആണ്. ആവശ്യം കഴിഞ്ഞാൽ ശരീരത്തിൽ ലയിക്കുന്ന തരത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. വൈദ്യുതി വിതരണം ചെയ്യുന്നതിന് നിയർ - ഫീൽഡ് കമ്മ്യൂണിക്കേഷൻ ഉപയോഗിക്കുന്നതിന് പകരം രാസോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഗാൽവാനിക് സെല്ലിന്റെ പ്രവർത്തനത്തിലൂടെയാണ് ഈ ചെറിയ പേസ്‌മേക്കർ പ്രവർത്തിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.