നെതന്യാഹു തിങ്കളാഴ്ച വൈറ്റ് ഹൗസിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച; തീരുവ ചര്‍ച്ചയാകും

നെതന്യാഹു തിങ്കളാഴ്ച വൈറ്റ് ഹൗസിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച; തീരുവ ചര്‍ച്ചയാകും

വാഷിങ്ടൺ ഡിസി : ഹമാസ്-ഇസ്രായേല്‍ യുദ്ധം തുടരുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തും. അടുത്തിടെ പ്രഖ്യാപിച്ച തീരുവകളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥരും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്.

താരിഫ് പ്രശ്നം, ബന്ദികളെ തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍, ഇസ്രായേല്‍-തുര്‍ക്കി ബന്ധങ്ങള്‍, ഇറാനിയന്‍ ഭീഷണി, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരായ പോരാട്ടം എന്നിവയെക്കുറിച്ച് ട്രംപും നെതന്യാഹുവും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) നിന്ന് പിന്മാറാനുള്ള ഹംഗറിയുടെ തീരുമാനത്തെക്കുറിച്ച് ട്രംപും നെതന്യാഹുവും വ്യാഴാഴ്ച ഫോണിൽ സംസാരിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.