ഫാം ഫെഡ് വൈസ് ചെയര്‍മാന്‍ നെല്ലിക്കുന്നത്ത് അനൂപ് തോമസ് നിര്യതനായി; സംസ്‌കാരം വെള്ളിയാഴ്ച

ഫാം ഫെഡ് വൈസ് ചെയര്‍മാന്‍ നെല്ലിക്കുന്നത്ത് അനൂപ് തോമസ് നിര്യതനായി; സംസ്‌കാരം വെള്ളിയാഴ്ച

എടത്വ: ഫാം ഫെഡ് വൈസ് ചെയര്‍മാന്‍ അനൂപ് തോമസ് അന്തരിച്ചു. 37 വയസായിരുന്നു. പാണ്ടങ്കരി നെല്ലിക്കുന്നത്ത് എന്‍.പി തോമസിന്റെ (മോന്‍സി) മകനാണ്. ഇന്നലെ രാത്രി പീരുമേട്ടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു അന്ത്യം.

സംസ്‌കാരം വെള്ളിയാഴ്ച (11-04-2025) ഉച്ചകഴിഞ്ഞ് രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.
സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ച വൈകുന്നേരമാണ് പീരുമേട്ടിലെത്തിയത്. പുലര്‍ച്ചെയോടെ മുറിയില്‍ കുഴഞ്ഞ് വീണ അനൂപ് തോമസിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ പ്രിന്‍സി അനൂപ് തൃപ്പുണിത്തറ തായ്ക്കശേരി കുടുംബാംഗമാണ്. 

മകള്‍: സാറാ അനൂപ്.

മാതാവ്: തങ്കമ്മ തെക്കേക്കര കുട്ടുമ്മേൽ കുടുംബാംഗം

സഹോദരങ്ങള്‍: അര്‍ച്ചന ബോബിന്‍ (യുഎസ്എ), സിസ്റ്റര്‍ സ്റ്റെഫി ക്ലെയര്‍ സി.എം.സി (സെന്റ് ജോസഫ് കോണ്‍വെന്റ് വേഴപ്ര)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.