സാന്റോ ഡൊമനിഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 79 പേർ മരിച്ചു. 160 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ജെറ്റ് സെറ്റ് നിശാക്ലബ്ബിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മരിച്ചവരിൽ പ്രശസ്ത ഗായകൻ, ഗവർണർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
തകർന്നടിഞ്ഞ കെട്ടിടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തകർന്നുവീണ കോൺഗ്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കാണാതായവരെ തിരഞ്ഞ് ബന്ധുക്കളും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
അഗ്നിശമന സേനാംഗങ്ങൾ ഡ്രില്ലുകളും മരപ്പലകകളും ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തി. കോൺഗ്രീറ്റ് അവശിഷ്ടങ്ങൾ പൂർണമായി മാറ്റിയാൽ മാത്രമേ ആളുകളെ പുറത്തെത്തിക്കാൻ സാധിക്കുകയുള്ളു. അപകടമുണ്ടായി 12 മണിക്കൂറിലധികം കഴിഞ്ഞിട്ടും തിരച്ചിൽ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.