ഉഗാണ്ടയിൽ മലയാളി വൈദികരുടെ നേതൃത്വത്തിൽ പുതിയ ഇടവക; നേതൃത്വം നൽകുന്നത് സിഎംഐ സഭ

ഉഗാണ്ടയിൽ മലയാളി വൈദികരുടെ നേതൃത്വത്തിൽ പുതിയ ഇടവക; നേതൃത്വം നൽകുന്നത് സിഎംഐ സഭ

കം‌പാല: ഉഗാണ്ടയിൽ മലയാളി വൈദികരുടെ നേതൃത്വത്തിൽ പുതിയ ഇടവക പിറന്നു. ഫോർട്ട് പോർട്ടൽ രൂപതയുടെ നേതൃത്വത്തിലാണ് കി​ഗ്രാമ എന്ന പുതിയ ഇടവക രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇടവകയുടെ ഉദ്ഘാടനം രാജ്യം ഒന്നടങ്കം ആഘോഷമാക്കി മാറ്റി.

രൂപത അധ്യക്ഷനായ ബിഷപ്പ് റോബർട്ട് മുഹിർവ ഉദ്ഘാടന ചടങ്ങുകൾക്കും വിശുദ്ധ കുർബാനക്കും നേതൃത്വം നൽകി. പ്രധാനമന്ത്രി റോബിന നബ്ബഞ്ജയും മന്ത്രിമാരും രാഷ്ട്രീയ പ്രതിനിധികളും വൈദികരും വിശ്വാസികളുമടക്കം ആയിരക്കണക്കിന് ആളുകൾ ഉദ്ഘാടന ചടങ്ങിൽ‌ പങ്കാളികളായി.

ഫോർട്ട് പോർട്ടൽ രൂപതയിൽ ഏകദേശം 11 ലക്ഷത്തോളം കത്തോലിക്കരുണ്ട്. 36 ഇടവകകളാണ് രൂപതയിലുള്ളത്. പുതിയതായി രൂപപ്പെട്ട കി​ഗ്രാമ ഇടവകയിൽ സിഎംഐ സഭയുടെ മൂവാറ്റുപുഴ പ്രവശ്യയെയാണ് അജപാലന പ്രവർത്തനത്തിന് ഏൽപ്പിച്ചിരിക്കുന്നത്. 3500ലധികം കുടുംബങ്ങൾ ഈ ഇടവകയിൽ താമസിക്കുന്നുണ്ട്.



മൂവാറ്റുപുഴ സിഎംഐ പ്രവശ്യ ഫാ. റിനോജ് വട്ടക്കാലയിലും ഫാ.ബിജു പുളിന്താനമുമാണ് ഇടവകയിൽ അജപാലനശുശ്രൂഷക്കായി ചുമതലയേറ്റെടുത്തത്. വിശുദ്ധ കുർബാനയിലുടനീളം പ്രധാനമന്ത്രി റോബിന നബ്ബഞ്ജ പങ്കെടുത്തു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഒരുമിച്ച് ചേർന്ന് ആലപിച്ച ആശംസ ​ഗാനം ചടങ്ങിന് മാറ്റുകൂട്ടി. ക്രൈസ്തവ വിശ്വാസം രാജ്യത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും അഭിമാനത്തോടെ പ്രധാനമന്ത്രി പങ്കുവെച്ചു. ഇടവക നാടിന് വലിയ സംഭാവനകൾ നൽകുമെന്ന ശുഭാപ്തി വിശ്വാസവും പ്രധാനമന്ത്രി പങ്കിട്ടു.

കിഗ്രാമ കൂടാതെ ലുവേറോ രൂപതയുടെ കീഴിൽ വരുന്ന കന്യാണ്ട ഇടവകയും മലയാളി സിഎംഐ വൈദികരുടെ നേതൃതത്തിൽ വരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.