വിശുദ്ധ വാരാഘോഷത്തിനൊരുങ്ങി ജെറുസലേം; ഓശാന മുതൽ ഈസ്റ്റർ വരെ വിപുലമായ തിരുകർമ്മങ്ങൾ

വിശുദ്ധ വാരാഘോഷത്തിനൊരുങ്ങി ജെറുസലേം; ഓശാന മുതൽ ഈസ്റ്റർ വരെ വിപുലമായ തിരുകർമ്മങ്ങൾ

ജെറുസലേം: ക്രിസ്‌തുവിന്‍റെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ഓർമ പുതുക്കുന്ന വിശുദ്ധവാരത്തിനൊരുങ്ങി ജെറുസലേം. ഈശോയുടെ തിരുകല്ലറയിൽ ഏഴാം തിയതി ബുധനാഴ്ച രാവിലെ അർപ്പിച്ച മലയാളത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് 2025-ലെ വിശുദ്ധ വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഫാ. ബാബു ജോസ് ഒ.എഫ്.എം കപ്പുച്ചിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു വിശുദ്ധ കുർബാന.

ഏപ്രിൽ 12ന് ശനിയാഴ്ച രാവിലെ 8.30 ന് ബെത്ഫഗെയിൽ (യേശു കഴുതപ്പുറത്തേറി ഓശാന ആരംഭിച്ച സ്ഥലം) നടക്കുന്ന കുരുത്തോല പ്രദിക്ഷണത്തോടെ ഓശാനയുടെ തിരുകർമങ്ങൾ ആരംഭിക്കും. 13 ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.45 ന് ജറുസലേമിലെ തെരസന്താ ദേവാലയത്തിൽ കുരുത്തോല വിതരണവും ദിവ്യബലിയും ഉണ്ടാകും.

ഏപ്രിൽ 17 വ്യാഴാഴ്ച രാത്രി 9.30 മുതൽ തെരസന്താ ദേവാലയത്തിൽ പെസഹാ തിരുക്കർമങ്ങളും ദിവ്യബലിയും ഭക്തിനിർഭരമായി നടത്തപ്പെടും. ഏപ്രിൽ 18 വെള്ളിയാഴ്ച വൈകിട്ട് 2.30 ന് ​ഗത്സമയിൻ തോട്ടത്തിൽ കുരിശിന്റെ വഴി നടത്തപ്പെടും. ദുഖവെള്ളിയുടെ മറ്റ് തിരുക്കർമങ്ങളും അന്നേദിനം ഉണ്ടായിരിക്കും. ദുഖ വെള്ളിയാഴ്ചത്തെ തിരുകർമങ്ങൾക്ക് ശേഷം ജെറുസലേം മലയാളി അസോസിയേഷൻ (JMA)യുടെ നേതൃത്വത്തിൽ നേർച്ചഭക്ഷണം വിതരണം ചെയ്യപ്പെടും.

ഈ വിശുദ്ധ ഇടങ്ങളിൽ നടക്കുന്ന ആഴമുള്ള തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ ഏവരെയും സ്വാ​ഗതം ചെയ്യുന്നതായി ജെറുസലേം മലയാളി അസോസിയേഷൻ ഭാരവാ​ഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.