മെക്സിക്കോ സിറ്റി : 103 വയസുള്ള മെക്സിക്കൻ എമിരേറ്റ്സ് ബിഷപ്പ് ജോസ് ഡി ജെസൂസ് സഹഗുൻ ഡി ലാ പാര ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പാണ്. ഈ പ്രായത്തിലും ഇന്നും ദിവസേനയുള്ള ബലിയർപ്പണം ബിഷപ്പ് മുടക്കാറില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്ത രണ്ടായിരം പിതാക്കന്മാരിൽ ഇന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്ന നാല് പേരിൽ ഒരാളാണ് ബിഷപ്പ് ജോസ്.
1922 ൽ മെക്സിക്കോയിലെ കോടിജ എന്ന ചെറു പട്ടണത്തിൽ ജനിച്ച ബിഷപ്പ് ജോസ് 1946 മെയ് 26നാണ് പൗരോഹിത്യം സ്വീകരിച്ചത്. പതിനഞ്ച് വർഷത്തിന് ശേഷം ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ ഹിഡാൽഗോയിലെ തുലാ രൂപതയുടെ ആദ്യത്തെ ബിഷപ്പ് ആയി നിയമിച്ചു.
24വർഷം അവിടെ തുടർന്ന ബിഷപ്പ് ജോസിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുതിയതായി രൂപീകരിച്ച ലാസെറോ കാർഡിനാസ് രൂപതയുടെ അജപാലന ദൗത്യം നൽകി. പിന്നീട് 1993 ൽ റിട്ടയർ ചെയ്യുന്നതുവരെ അദേഹം അവിടെ സേവനം ചെയ്തു.
മിച്ചോകാൻ രൂപതയിലെ ഔവർ ലേഡി ഓഫ് അംഗേൾസ് എന്ന സന്യാസ സമൂഹമാണ് ബിഷപ്പിന് വേണ്ട സഹായങ്ങൾ ചെയ്ത് നൽകുന്നത്. സാധാരണ അഭിമുഖമൊന്നും ബിഷപ്പ് നൽകാറില്ല, എന്നാൽ ദിവസേനയുള്ള വിശുദ്ധ കുർബാന ആണ് അദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയും സന്തോഷവുമെന്നും അത് മുടക്കാറില്ലെന്നും ഔവർ ലേഡി ഓഫ് അംഗേൾസ് സന്യാസസഭാംഗങ്ങൾ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.