എമ്പുരാൻ സിനിമയുടെ ഒരു മില്യൺ plus ഡോളർ കളക്ഷൻ സെലിബ്രേഷൻ കാനഡയിൽ

എമ്പുരാൻ സിനിമയുടെ ഒരു മില്യൺ plus ഡോളർ കളക്ഷൻ സെലിബ്രേഷൻ കാനഡയിൽ

ലാലേട്ടൻ ഫാൻസ് കാനഡയിൽ ആറാടുകയാണ് മക്കളെ , ആറാടുകയാണ്...
എമ്പുരാൻ സിനിമയുടെ ഒരു മില്യൺ plus ഡോളർ കളക്ഷൻ സെലിബ്രേഷൻ കാനഡയിൽ.
കനേഡിയൻ താളുകളും,2Keral Entertainment Network ഉം,കൈരളി ടി വി -കാനഡയും,മോഹൻലാൽ ആരാധാകരും ,ഒത്ത്ചേർന്ന് എമ്പുരാൻ്റെ ആഘോഷം മിസ്സിസാഗ്ഗ central Parkway cinema യിൽ വച്ച് ഏപ്രിൽ 12 ശനിയാഴ്ച വൈകുന്നേരം 2.30 ന് പ്രത്യേക ഷോയോടും DJ യോടു കൂടിയും നടത്തപ്പെടുന്നു. കേക്ക് കട്ടിങ്ങും ,ആഘോഷ പരിപാടികളും,DJ യും തുടർന്ന് പ്രത്യേക ഷോയുമാണ് ക്രമീകരിച്ചിരിക്കുന്നത്.C-note tax Solutions ൻ്റെയും,C- nations Immigrations ൻ്റെയും സാരഥിയും കാനഡയിലെ പ്രമുഖ സംരംഭകനും കടുത്ത മോഹൻലാൽ ആരാധകനും കൂടിയായ സിനോ ജോയി ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ.
ആരാധകർക്ക് വേണ്ടി 8 ഡോളർ നിരക്കിൽ മാത്രമാണ് പ്രത്യേക ഷോയും DJയും ക്രമീകരിച്ചിരിക്കുന്നത്.
പരിപാടിയുടെ മുഖ്യ മീഡിയ പാർട്ടണർ കൈരളി ടി വി കാനഡയാണ്.അതുപോലെ മറ്റു മുഖ്യധാര മാധ്യമങ്ങളുടെ സാന്നിധ്യവും പരിപാടിയ്ക്ക് ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
അപ്പൊ എങ്ങനെ...എല്ലാം ഒകെ അല്ലേ അണ്ണാ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.