'ആണവ പദ്ധതിയില്‍ നിന്നും ഇറാന്‍ പിന്മാറണം; ഇല്ലെങ്കില്‍ യുദ്ധം': ഇസ്രയേല്‍ നയിക്കുമെന്ന് ട്രംപ്

'ആണവ പദ്ധതിയില്‍ നിന്നും ഇറാന്‍ പിന്മാറണം; ഇല്ലെങ്കില്‍ യുദ്ധം':  ഇസ്രയേല്‍ നയിക്കുമെന്ന്  ട്രംപ്

വാഷിങ്ടണ്‍: ആണവായുധ നിര്‍മാണത്തില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കുന്നതിനായി യു.എസ്-ഇറാന്‍ ചര്‍ച്ചയ്ക്കുള്ള സമ്മര്‍ദ്ദം തുടരുന്നതിനിടെ ആണവ പദ്ധതിയില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ഇറാനെതിരെ യുദ്ധം തുടങ്ങുമെന്നും അത് ഇസ്രയേല്‍ നയിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി അമേരിക്ക നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു. ഇറാന്‍ ആണവായുധം നിര്‍മിക്കരുതെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റേയും നിലപാടെന്നും നെതന്യാഹു പറഞ്ഞു.

സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിന് പകരമായി യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുമെന്ന് 2015 ല്‍ അമേരിക്കയുമായുണ്ടാക്കിയ കരാറില്‍ ഇറാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈകാതെ കരാര്‍ പൊളിഞ്ഞു.

പിന്നീട് 2021 ല്‍ ജോ ബൈഡന്റെ ഭരണ കാലത്ത് ആണവ കരാര്‍ പുനസ്ഥാപിക്കാനുള്ള ചര്‍ചകള്‍ ഇറാനുമായി നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. ഇറാനും യുറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതിരുന്നതാണ് കരാറുണ്ടാക്കുന്നതിന് വിഘാതമായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.