നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ ഭരണകൂടം അടിച്ചമർത്തൽ തുടരുന്നു; രണ്ടാം വർഷവും വിശുദ്ധവാര ആഘോഷങ്ങൾ റദ്ദാക്കി

നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ ഭരണകൂടം അടിച്ചമർത്തൽ തുടരുന്നു; രണ്ടാം വർഷവും വിശുദ്ധവാര ആഘോഷങ്ങൾ റദ്ദാക്കി

മനാഗ്വ: മധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ നിക്കരാഗ്വയിൽ ക്രിസ്ത്യാനികൾക്കും ദേവാലയങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ നിത്യസംഭവമാണ്. ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയ മുറില്ലോയുടെയും നേതൃത്വത്തിൽ ഇത്തവണയും വിശുദ്ധവാര തിരുക്കർമ്മങ്ങൾ റദ്ദാക്കി. ക്രൈസ്തവരുടെ പ്രധാനപ്പെട്ട ദിവസങ്ങളായ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് പകരം ആ ദിവസങ്ങളിൽ സർക്കാരിന്റെ നേതൃത്വത്തിൽ മതപരമായ പ്രവർത്തനങ്ങൾ നടത്താനാണ് ഭരണകൂടത്തിന്റെ പദ്ധതി.

നിക്കരാഗ്വയിലെ പള്ളികളിൽ വിശുദ്ധവാര പ്രദക്ഷിണങ്ങൾ തടയാൻ കഴിഞ്ഞ വർഷം സർക്കാർ ഏകദേശം 4,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഈ വർഷവും സമാനമായ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ദരുടെ അഭിപ്രായം.

പാർലമെൻ്ററി ജനാധിപത്യവും ബഹുപാർട്ടി സംവിധാനവുമൊക്കെ ഉണ്ടെങ്കിലും കഴിഞ്ഞ 15 വർഷമായി നിക്കരാഗ്വയിൽ നിലനിൽക്കുന്നത് ഏതാണ്ട് ഏകാധിപത്യ രീതിയാണ്. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ 76കാരനായ ഡാനിയേൽ ഓർട്ടേഗ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റ് ഡാനിയേൽ ഓർട്ടേഗയുടെ സർക്കാരിൻ്റെ കീഴിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ മുൻപ് പലവട്ടം മാധ്യമങ്ങളിൽ വാർത്തയായിട്ടുമുണ്ട്.

വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നിക്കരാഗ്വേയിൽ 85 ശതമാനവും ക്രിസ്ത്യാനികളാണ്. അതിൽ തന്നെ 55 ശതമാനം കത്തോലിക്കരും. രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നു കാട്ടാൻ മുൻപന്തിയിലുള്ളത് കത്തോലിക്കാ സഭ തന്നെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.