ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചരിത്രമെഴുതി മോഹന്‍ ബഗാന്‍; ബംഗളൂരുവിനെ കീഴടക്കി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചരിത്രമെഴുതി മോഹന്‍ ബഗാന്‍; ബംഗളൂരുവിനെ കീഴടക്കി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചരിത്രമെഴുതി മോഹന്‍ ബഗാന്‍. ബംഗളൂരുവിനെ കീഴടക്കി മോഹന്‍ ബഗാന്‍ ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. 

എക്‌സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബഗാന്‍ ജയിച്ചത്. മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ ഇരുടീമുകളും ഓരോഗോള്‍ വീതം നേടി സമനിലയിലായിരുന്നു. എന്നാല്‍ 96-ാം മിനിറ്റില്‍ വലകുലുക്കി മക്ലാരന്‍ ബഗാനെ കിരീടത്തിലേക്ക് നയിച്ചു.

ജയത്തോടെ ലീഗ് വിന്നേഴ്സ് ഷീല്‍ഡിനൊപ്പം ഐഎസ്എല്‍ കപ്പും മോഹന്‍ ബഗാന്‍ സ്വന്തമാക്കി. സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ രണ്ടാം കിരീടമാണ് ബഗാന്റേത്. മുന്‍പ് എടികെ മോഹന്‍ബഗാന്‍ എന്ന പേരില്‍ ടീം കിരീടം നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.