ഓശാന ഞായർ ചടങ്ങുകൾക്കിടെ ഉക്രെയ്നിൽ റഷ്യൻ ആക്രമണം; 34 പേർ കൊല്ലപ്പെട്ടു

ഓശാന ഞായർ ചടങ്ങുകൾക്കിടെ ഉക്രെയ്നിൽ റഷ്യൻ ആക്രമണം; 34 പേർ കൊല്ലപ്പെട്ടു

കീവ്: ഓശാന ഞായർ ചടങ്ങുകൾക്കിടെ ഉക്രെയ്നിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി റഷ്യ. വടക്ക് കിഴക്കൻ നഗരമായ സുമിയിൽ ഓശാന ഞായർ ചടങ്ങുകൾക്കായി ഒത്തുകൂടിയ സ്ഥലത്താണ് റഷ്യ ആക്രമണം നടത്തിയത്. തിരക്കേറിയ നഗരമധ്യത്തിൽ രണ്ട് മിസൈലുകളാണ് പതിച്ചത്. ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടുകയും ഏഴ് കുട്ടികൾ ഉൾപ്പെടെ 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തെരുവിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുന്ന നിലയിലായിരുന്നു. പരിക്കേറ്റവരിൽ ഏഴുപേർ കുട്ടികളാണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ആക്രമണത്തിൽ തകർന്നു.

ആക്രമണത്തെ ശക്തമായി അപലപിച്ച ഉക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി റഷ്യക്കെതിരെ ലോക രാജ്യങ്ങളുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു. ഭീകരത തുടരുന്ന റഷ്യയെ സമ്മർദത്തിലൂടെയോ പിൻമാറ്റാൻ കഴിയൂവെന്നും അദേഹം പ്രതികരിച്ചു.

അതേസമയം 24 മണിക്കൂറിനുള്ളിൽ ബെൽഗൊറോഡ് മേഖലയിലെ രണ്ട് ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഉക്രെയ്ൻ ആക്രമണമുണ്ടായതായി റഷ്യയും ആരോപിച്ചു. ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങളും 30 ദിവസത്തേക്ക് നിർത്തിവെക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വെടിനിർത്തൽ ചർച്ചകൾക്കുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.