ന്യൂഡല്‍ഹി: ഗുജറാത്തില്‍ 1800 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏതാണ്ട് 300 കിലോ മെത്താഫെറ്റമിന്‍ പിടികൂടിയത്.
ഗുജറാത്ത് തീരത്തിന് അടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയില്‍ (ഐഎംബിഎല്‍) നിന്നായിരുന്നു രാജ്യത്തെ തന്നെ വലിയ മയക്കുമരുന്ന് വേട്ട നടന്നത്. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കണ്ടതോടെ ലഹരിക്കടത്ത് സംഘം മയക്കുമരുന്ന് ഉപേക്ഷിച്ച് രക്ഷപെട്ടു.
കണ്ടെടുത്ത ലഹരി മരുന്ന് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി കോസ്റ്റ ്ഗാര്‍ഡ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 'മയക്കുമരുന്ന് രഹിത ഭാരതം' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഓപ്പറേഷനിലാണ് ലഹരി മരുന്ന് പിടികൂടിയത്.
ഗുജറാത്ത് എടിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, മാരിടൈം ബൗണ്ടറി രേഖയ്ക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ട് നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടാണ് കോസ്റ്റ് ഗാര്‍ഡ് പരിശോധനയ്‌ക്കെത്തിയത്.
അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് മയക്കുമരുന്ന് കൊണ്ടു വന്നതെന്നും മത്സ്യബന്ധന ബോട്ട് വഴി ഇന്ത്യന്‍ തീരങ്ങളിലേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.