വത്തിക്കാൻ സിറ്റി : ജീവൻ രക്ഷിച്ച മെഡിക്കൽ സംഘാംഗങ്ങൾക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ രാവിലെ വത്തിക്കാനിൽ ജെമെല്ലി ആശുപത്രിയിലെ 70 ഓളം ഡോക്ടർമാരെയും സ്റ്റാഫുകളുടെയും മാർപാപ്പ കണ്ടു.
മാർപാപ്പയുടെ സംസാരത്തിൽ ബുദ്ധിമുട്ട് പ്രകടമായിരുന്നെങ്കിലും ട്യൂബിലൂടെയുള്ള ഓക്സിജൻ പിന്തുണ ഉപയോഗിച്ചിരുന്നില്ല. ഈ മാസം ആറ് മുതൽ മാർപാപ്പ പൊതുവേദിയിൽ ചെറിയ രീതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിശുദ്ധ വാരത്തിലെ ഓരോ ദിവസങ്ങളിലും മാർപാപ്പയുടെ സ്ഥാനത്ത് ഓരോ ആഘോഷങ്ങൾക്കും കാർമികത്വം നൽകാൻ വത്തിക്കാൻ മുതിർന്ന കർദിനാൾമാരെ നിയോഗിച്ചിട്ടുണ്ട്.
ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പ മാർച്ച് 23നാണ് ആശുപത്രി വിട്ടത്. ഗുരുതര ന്യുമോണിയയെ അതിജീവിച്ച മാർപാപ്പ നിലവിൽ പതിയെ ആരോഗ്യം വീണ്ടെടുക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.