സിവില്‍ സര്‍വീസ് പരീക്ഷയില്‍ 33-ാം റാങ്ക്; പാലാക്കാരന്‍ ആല്‍ഫ്രഡിന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്നു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 33-ാം റാങ്ക്; പാലാക്കാരന്‍ ആല്‍ഫ്രഡിന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്നു

പാല: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 33ാം റാങ്കിന്റെ സന്തോഷത്തിൽ പാലാ സ്വദേശി ആൽഫ്രഡ് തോമസ്. പാലാ പറപ്പിള്ളിൽ കാരിക്കക്കുന്നിൽ ആൽഫ്രഡ് തോമസ് അഞ്ചാമത്തെ ശ്രമത്തിലാണ് 33ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ നേട്ടം കൈവരിച്ചത്.

ഡല്‍ഹിയില്‍ ഫ്രീന്‍ലാന്‍സ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന പാലാ സ്വദേശി തോമസിന്റെയും അധ്യാപികയായിരുന്ന ടെസിയുടെയും മകനായ ആല്‍ഫ്രഡ് പഠിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയില്‍ തന്നെയായിരുന്നു. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് പാസായ ആൽഫ്രഡ് സിവിൽ സർവ്വീസ് പരീക്ഷക്ക് കണക്കാണ് ഐശ്ചിക വിഷയമായി എടുത്തത്.

പഠനകാര്യങ്ങളിലെന്ന പോലെ തന്നെ ആത്മീയ കാര്യത്തിലും ആൽഫ്രഡ് ശ്രദ്ധാലുവായിരുന്നു. ഡൽഹിയിലെ കരിസ്മാറ്റിക്ക് യൂത്ത് മിനിസ്ട്രിയിലെ സജീവ അംഗമായിരുന്നു. പിതാവ് തോമസ് ആന്റണി ഡൽഹി കരിസ്മാറ്റിക് സർവീസ് ടീമിന്റെ മുൻ ചെയർമാൻ ആണ്.

ആദ്യ നാല് തവണയും ലക്ഷ്യം കൈവരിക്കാനായില്ലെങ്കിലും തളരാതെ പ്രയത്‌നിച്ചതിന്റെ ഫലമായി അഞ്ചാം തവണയാണ് ആല്‍ഫ്രഡ് തിളങ്ങുന്ന നേട്ടം കൈവരിച്ചത്. കേരളാ തലത്തില്‍ രണ്ടാം റാങ്കും ആല്‍ഫ്രഡിനാണ്.

പഠനകാലം മുതല്‍ സിവില്‍ സര്‍വീസ് എന്ന മോഹം ആല്‍ഫ്രഡ് ഉള്ളില്‍ കൊണ്ട് നടക്കുകയും അതിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്തിരുന്നു. സിവില്‍ സര്‍വീസില്‍ തന്നെ ഐഎഎസിനോടായിരുന്നു ആല്‍ഫ്രഡിന് താല്‍പര്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.