ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങുകള്‍ അവസാനഘട്ടത്തില്‍; മഹാ ഇടയന് വിട നല്‍കി ലോകം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങുകള്‍ അവസാനഘട്ടത്തില്‍; മഹാ ഇടയന് വിട നല്‍കി ലോകം

വത്തിക്കാൻ സിറ്റി: മനുഷ്യ സ്നേഹം എന്തെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച പ്രിയപ്പെട്ട പാപ്പക്ക് വിട നൽകാനൊരുങ്ങി ലോകം.


ലത്തീൻ ഭാഷയിലാണ് വിശുദ്ധകുർബാന അടക്കമുള്ള ചടങ്ങുകൾ നടക്കുന്നത്. കർദിനാൾ തിരുസംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെയാണ് മുഖ്യകാർമികത്വം വഹിക്കുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ സഹകാർമികരായിരുന്നു.

റോമിലെ സാന്താ മരിയ മാർജറി ബസിലിക്കയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ദിവ്യബലി സമാപിച്ചതോടെ മാർപാപ്പയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. ചത്വരത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്കാര ചടങ്ങുകള്‍ നടക്കുന്ന സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ജനസാഗരമായി. ജനലക്ഷങ്ങളാണ്‌ പാപ്പയെ ഒരുനോക്ക് കാണുവാന്‍ വത്തിക്കാനിലേക്ക് ഒ‍ഴുകി എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്‌ച വൈകിട്ട്‌ വത്തിക്കാനിലെത്തി. സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിൽ നടക്കുന്ന ചടങ്ങുകളിലും പ്രാർഥനയിലും രാഷ്ട്രപതി പങ്കെടുത്തു. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.