യുഎഇയിൽ​ ഇന്ധന വിലയിൽ നേരിയ മാറ്റം; പെട്രോൾ വില കൂടി, ഡീസലിന് കുറഞ്ഞു

യുഎഇയിൽ​ ഇന്ധന വിലയിൽ നേരിയ മാറ്റം; പെട്രോൾ വില കൂടി, ഡീസലിന് കുറഞ്ഞു

അബുദാബി : യുഎഇയിൽ മെയിലെ ഇന്ധന വില പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പെട്രോളിന് ഒരു ഫിൽസ് കൂടിയപ്പോൾ ഡീസലിന് 11 ഫിൽസ് കുറവും രേഖപ്പെടുത്തി. പുതിയ വില ഇന്ന് മുതൽ ബാധകമാകും.

സൂപ്പർ 98 പെട്രോളിന് ലിറ്ററിന്  2.58 ദിർഹമാണ് നാളെ മുതൽ നൽകേണ്ടി വരിക. ഈ മാസം അത്  2.57 ആണ്. സ്പെഷൽ 95 ലിറ്ററിന്- 2.47 ദിർഹം ( 2.46 ദിർഹം) ഇ-പ്ലസ് 91 ലിറ്ററിന് 2.39 ദിർഹം (2.38 ദിർഹം). ഡീസലിന് ലിറ്ററിന് 2.52 ദിർഹമാണ് മെയിൽ നൽകേണ്ടത്. ഈ മാസം (ഏപ്രിൽ) ലിറ്ററിന് 2.63 ദിർഹമാണ് ഈടാക്കുന്നത്. ആഗോള വിലനിലവാരത്തിനനുസരിച്ചാണ് യുഎഇയിൽ എല്ലാ മാസവും അവസാനം അടുത്ത മാസത്തെ നിരക്ക് പ്രഖ്യാപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.