കൊറോണ വാക്സിന്‍: ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ചൈന

കൊറോണ വാക്സിന്‍: ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ചൈന

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാക്‌സിന്‍ കമ്പനികളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നെന്ന് റിപ്പോര്‍ട്ട്. ചൈന കേന്ദ്രമാക്കി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ ഇന്ത്യയുടെ വാക്‌സിന്‍ രഹസ്യം കണ്ടെത്താന്‍ തുടര്‍ച്ചയായ ശ്രമം നടത്തുകയാണെന്നാണ് കണ്ടെത്തല്‍. സൈബര്‍ രഹസ്യാന്വേഷണ സംഘമായ സൈഫേര്‍മായാണ് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞത്.

ഇന്ത്യയുടെ പ്രധാന വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനേയും ഭാരത് ബയോടെക്കിനേയും ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കം. ചൈനയുടെ ഹാക്കര്‍ സംഘമായ എപിടി 10 എന്ന സംഘമാണ് ശ്രമം നടത്തുന്നത്. ഇവര്‍ സ്റ്റോണ്‍ പാണ്ട എന്ന പേരിലും അറിയപ്പെടുന്നു. വിവിധ തരം വാക്‌സിന്‍ പ്രതിരോധ ക്യാമ്പയിനുകളുടെ പേരില്‍ കമ്പനികളുടെ സര്‍വ്വറില്‍ കയറിപ്പറ്റാനാണ് ചൈനീസ് ചാരന്മാർ ഇതുവരെ ശ്രമം നടത്തിയതെന്നാണ് കണ്ടെത്തല്‍. വിതരണ ശൃംഖലയുടെ സോഫ്റ്റ് വെയറിലും കയറിപ്പറ്റാന്‍ ചൈനീസ് സംഘം ശ്രമിച്ചതായാണ് വിവരം.

ഇന്ത്യയും ചൈനയുമാണ് ആഗോളതലത്തില്‍ നിരവധി രാജ്യങ്ങള്‍ക്ക് കൊറോണ വാക്‌സിന്‍ വില്‍ക്കുകയോ സമ്മാനിക്കുകയോ ചെയ്തിട്ടുള്ളത്. അതില്‍ത്തന്നെ ഇന്ത്യന്‍ വാക്‌സിനുകള്‍ക്കാണ് വിശ്വാസ്യത നേടാനായത്. ചൈനയുടെ വാക്‌സിന്‍ പല രാജ്യങ്ങളും തിരിച്ചയച്ചതും ചൈനയ്ക്ക് ക്ഷീണമായി. നിലവില്‍ ലോകത്ത് 60 ശതമാനം വാക്‌സിനുകളും നിര്‍മ്മിച്ച ഇന്ത്യയാണ് മുന്നിട്ടുനില്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.