സുഡാനില്‍ ആശുപത്രിക്ക് നേരെ ബോംബാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

സുഡാനില്‍ ആശുപത്രിക്ക് നേരെ ബോംബാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

ഖാർത്തൂം: ദക്ഷിണ സുഡാനില്‍ ആശുപത്രിക്ക് നേരെ ബോംബാക്രമണം. പഴയ ഫാം​​ഗക്കിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.

മനപൂര്‍വം ആശുപത്രിക്കു നേരെ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായും രാജ്യത്തിന്റെ വടക്കു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അവസാന ആശുപത്രിയും ഫാര്‍മസിയുമാണ് ആക്രമണത്തില്‍ തകര്‍ന്നതെന്നും മെഡിക്കല്‍ ചാരിറ്റി സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേസ് പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നും സാധാരണക്കാരായ ജനങ്ങളുടെയും ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ആക്രമണത്തിന് പിന്നിൽ ആരാണെന്നോ കാരണമോ വ്യക്തമല്ല. സംഭവത്തിൽ ദക്ഷിണ സുഡാന്‍ മിലിട്ടറി വാക്താവുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ വിസമ്മതിച്ചതായി ദ അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പുലര്‍ച്ചെ 4.30ന് അക്രമികൾ രണ്ട് ഹെലികോപ്റ്ററുകളിലായെത്തി ഫാര്‍മസിക്കും പഴയ ഫാം​​ഗക് നഗരത്തിനും മേലെ ബോംബിടുകയായിരുന്നുവെന്ന് സംഘടനാ മേധാവി മമ്മന്‍ മുസ്തഫ ആരോപിച്ചു. കൂടുതല്‍ പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുള്ളതായും അദേഹം പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.