എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും ആവശ്യം.
കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുമെന്ന അഭ്യൂഹം ശക്തമായിരിക്കേ സുധാകരന്‍ തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. പാലക്കാട്, പാല, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
കെ.എസ് തുടരണമെന്ന വാചകത്തോടെയാണ് സുധാകരന്റെ തട്ടകമായ കണ്ണൂര്‍ നഗരത്തില്‍ ഫ്ളെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്ളെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. 'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്', 'താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്.
കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും സുധാകരനെ മാറ്റുന്നതില്‍ കണ്ണൂരില്‍ പ്രതിഷേധം ശക്തമാണ്. ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. അണികള്‍ കെ.എസ് എന്ന് വിളിക്കുന്ന സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടത്തിയതിലൂടെ എതിര്‍പ്പിന്റെ വ്യക്തമായ സൂചനയാണ് കണ്ണൂരിലെ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ളത്.
കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരണമെന്ന് സേവ് കോണ്‍ഗ്രസ് രക്ഷാ സമിതിയുടെ പേരിലുള്ള ബോര്‍ഡുകളില്‍ പറയുന്നു. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുള്ള നായകനാണ് കെ. സുധാകരനെന്നും പാലക്കാട് സ്ഥാപിച്ച ബോര്‍ഡിലുണ്ട്. ആന്റോ ആന്റണിയുടെ രാഷ്ട്രീയ തട്ടകത്തിലും സുധാകരന് അനുകൂലമായി ബോര്‍ഡുകളും പോസ്റ്ററുകളും വന്നിട്ടുണ്ട്.
അതിനിടെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ മാറ്റണമെന്ന് സുധാകര പക്ഷം ആവശ്യപ്പെട്ടൂു. ദീപ ദാസ് മുന്‍ഷി നല്‍കിയ റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും കേരളത്തില്‍ പ്രതിസന്ധി ഉണ്ടാക്കിയത് ദീപ ദാസ് മുന്‍ഷിയെന്നാണ് സുധാകര പക്ഷത്തിന്റെ ആരോപണം.
സുധാകരന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീപ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുധാകരന്‍ സ്ഥിരമായി ഓഫീസിലെത്തുന്നില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ കേരളത്തിലുടനീളം സഞ്ചരിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഇതെല്ലാം വസ്തുതാ വിരുദ്ധമാണെന്നും ദേശീയ നേതൃത്വത്തെ ദീപാദാസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.