സമാധാനം നിങ്ങളോടുകൂടെ! റോമിനും ലോകത്തിനും ആശംസകള്‍ നേര്‍ന്ന് ലിയോ പതിന്നാലാമന്‍

സമാധാനം നിങ്ങളോടുകൂടെ! റോമിനും ലോകത്തിനും ആശംസകള്‍ നേര്‍ന്ന് ലിയോ പതിന്നാലാമന്‍

'നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ'. വ്യാഴാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്ന് തന്റെ ആദ്യ സന്ദേശം ലിയോ പതിനാലാമന്‍ മാര്‍പാപ്പ ലോകത്തിന് നല്‍കി. ഏറ്റവും പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ, ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തിന് വേണ്ടി ജീവന്‍ നല്‍കിയ നല്ല ഇടയനായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യത്തെ അഭിവാദനമായിരുന്നു ഇത്.

തന്റെ ഈ സമാധാനത്തിന്റെ ആശംസ നിങ്ങളുടെ ഹൃദയങ്ങളിലേക്കും നിങ്ങളുടെ കുടുംബങ്ങളിലേക്കും എല്ലാ മനുഷ്യരിലേക്കും അവര്‍ എവിടെ ആയിരുന്നാലും എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാ ജനതകളിലേക്കും ഭൂമി മുഴുവനിലേക്കും, സമാധാനം നിങ്ങളോടുകൂടെ. ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയന്‍ ലിയോ പതിന്നാലാമന്‍ നല്‍കിയ ആദ്യ സന്ദേസമാണിത്.

ഇത് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനമാണ്. നിരായുധം, വിനയം എന്നിവ സംരക്ഷിക്കുന്നതിനായുള്ള സമാധാനം. അത് ദൈവത്തില്‍ നിന്ന് വരുന്നതാണ്. പരിധികളോ ഉപാധികളോ ഇല്ലാതെ നമ്മെ എല്ലാവരെയും സ്‌നേഹിക്കുന്ന ദൈവം. ദുര്‍ബലമെങ്കിലും ധീരനായ പോപ്പ് ഫ്രാന്‍സിസിന്റെ ശബ്ദം നമ്മുടെ ചെവികളില്‍ സൂക്ഷിക്കാം. അന്ന് ഈസ്റ്റര്‍ രാവിലെ റോമിനെയും ലോകത്തെയും അനുഗ്രഹിച്ച മാര്‍പാപ്പയുടെ വാക്കുകളെ അദേഹം ഓര്‍മ്മിപ്പിച്ചു.

അതേ അനുഗ്രഹം തുടരാന്‍ തന്നെയും അനുവദിക്കുക. ദൈവം നമ്മെ സ്‌നേഹിക്കുന്നു, നമ്മെ എല്ലാവരെയും, തിന്മ വിജയിക്കുകയില്ല. നാമെല്ലാവരും ദൈവത്തിന്റെ കൈകളിലാണ്. ഭയമില്ലാതെ ഒന്നിച്ച് ദൈവത്തോടും പരസ്പരവും കൈകോര്‍ത്ത് നാം മുന്നോട്ട് പോകും. നാം ക്രിസ്തുവിന്റെ ശിഷ്യന്മാരാണ്, ക്രിസ്തു നമുക്ക് മുന്‍പേ പോകുന്നു. ലോകത്തിന് അവന്റെ വെളിച്ചം ആവശ്യമുണ്ട്. ദൈവത്തിലേക്കും അവന്റെ സ്‌നേഹത്തിലേക്കും എത്താന്‍ മനുഷ്യരാശിക്ക് അവനൊരു പാലം പോലെ ആവശ്യമാണ്.

സംഭാഷണത്തിലൂടെയും കണ്ടുമുട്ടലിലൂടെയും പാലങ്ങള്‍ പണിയാന്‍ നിങ്ങള്‍ സഹായിക്കണം. അങ്ങനെ നമുക്കെല്ലാവര്‍ക്കും എപ്പോഴും സമാധാനത്തില്‍ ഒരു ജനതയായിരിക്കാന്‍ കഴിയും. പോപ്പ് ഫ്രാന്‍സിസിന് നന്ദി.

പത്രോസിന്റെ പിന്‍ഗാമിയാകാനും സമാധാനത്തിനും നീതിക്കും വേണ്ടി ഒന്നിച്ച് പരിശ്രമിക്കുന്ന ഒരു ഐക്യസഭയായി നിങ്ങളോടൊപ്പം നടക്കാനും തന്നെ തിരഞ്ഞെടുത്ത തന്റെ സഹോദര കര്‍ദ്ദിനാള്‍മാര്‍ക്ക് നന്ദി. ഭയമില്ലാതെ യേശുക്രിസ്തുവിനോട് വിശ്വസ്തത പുലര്‍ത്തി, ക്രിസ്തുവിനെ പ്രഘോഷിക്കുന്ന, സുവിശേഷത്തോട് വിശ്വസ്തതയുള്ള മിഷനറിമാരായി, പുരുഷന്മാരും സ്ത്രീകളുമായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം.

ഞാന്‍ വിശുദ്ധ അഗസ്റ്റിന്റെ പുത്രനാണ്, ഒരു അഗസ്റ്റിനിയന്‍. അദേഹം പറഞ്ഞു. നിങ്ങളോടൊപ്പം താനും ഒരു ക്രിസ്ത്യാനിയാണ്. നിങ്ങള്‍ക്കുവേണ്ടി ഒരു മെത്രാപ്പോലീത്തയും. അതിനാല്‍ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന ആ സ്വര്‍ഗീയ ഭവനത്തിലേക്ക് നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് നടക്കാം.

റോമിലെ സഭയ്ക്ക് ഒരു പ്രത്യേക അഭിവാദനം:

ഒരു മിഷനറി സഭയായി എങ്ങനെ പ്രവര്‍ത്തിക്കണം, ബന്ധങ്ങള്‍ പരിപാലിക്കണം, സംഭാഷണം നടത്തണം, ഈ ചത്വരത്തെപ്പോലെ എല്ലാവര്‍ക്കും തുറന്ന കരങ്ങളോടെ എല്ലാവരേയും സ്വീകരിക്കാന്‍ എപ്പോഴും കഴിയണം. നമ്മുടെ ദാനധര്‍മ്മം, നമ്മുടെ സാന്നിധ്യം, സംഭാഷണം, സ്‌നേഹം എന്നിവ ആവശ്യമുള്ള എല്ലാവര്‍ക്കും എങ്ങനെയായിരിക്കണം എന്ന് നാം ഒരുമിച്ച് ആലോചിക്കേണ്ടതുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് അറുപത്തൊമ്പതുകാരനായ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോസ്റ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.