ഐപിഎല്‍ മെയ് 16 ന് പുനരാരംഭിക്കും; തിയതി പുറത്തുവിട്ട് ബിസിസിഐ

ഐപിഎല്‍ മെയ് 16 ന് പുനരാരംഭിക്കും; തിയതി പുറത്തുവിട്ട് ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെയ് 16 ന് പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഫൈനല്‍ മെയ് 30 ന് അല്ലെങ്കില്‍ ജൂണ്‍ ഒന്നിന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ വ്യത്യസ്ത വേദികളിലായിരിക്കുമെന്ന് ബിസിസിഐ ഉന്നത വൃത്തംവ്യക്തമാക്കി. ലക്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

ഒന്നാം ക്വാളിഫയറും എലിമിനേറ്ററും ഹൈദരാബാദില്‍ നടക്കാനാണ് സാധ്യത. രണ്ടാം ക്വാളിഫയറും രണ്ടാം ഫൈനലും മെയ് 30 നോ ജൂണ്‍ ഒന്നിനോ കൊല്‍ക്കത്തയില്‍ നടന്നേക്കും. മോശം കാലാവസ്ഥ മത്സരം തടസപ്പെടുത്തിയാല്‍ രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയില്‍ നിന്ന് മാറ്റാന്‍ സാധ്യതയുണ്ട്. മത്സരങ്ങളെ മഴ ബാധിച്ചാല്‍ ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റും. പുതുക്കിയ ഷെഡ്യൂള്‍ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കും.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് മെയ് ഒന്‍പതിന് ബിസിസിഐ ഐപിഎല്‍ ഒരു ആഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജമ്മു, പത്താന്‍കോട്ട് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടര്‍ന്ന് ധര്‍മ്മശാലയില്‍ പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ബിസിസിഐ ഈ തീരുമാനം എടുത്തത്.

നിലവില്‍ പഞ്ചാബ് ഡല്‍ഹി മത്സരം മത്സരരഹിതമാകുമെന്നും ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടും. എല്‍എസ്ജിയും ആര്‍സിബിയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.