വൈദ്യുതി നിരക്ക്: ഒറ്റത്തവണ തീർപ്പാക്കലിൽ കുടിശിക അടയ്ക്കാം

വൈദ്യുതി നിരക്ക്: ഒറ്റത്തവണ തീർപ്പാക്കലിൽ കുടിശിക അടയ്ക്കാം

തിരുവനന്തപുരം: വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശികയുള്ളവര്‍ക്ക്‌ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച്‌ കെ എസ് ഇ ബി. റവന്യൂ റിക്കവറി നേരിടുന്ന ഉപയോക്താക്കൾക്കും വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നവര്‍ക്കും പ്രയോജനം ലഭിക്കും.

ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച്‌ ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി മോഷണക്കുറ്റത്തിന്മേല്‍ നടപടി നേരിടുന്നവര്‍ക്കും കുടിശിക തീര്‍പ്പാക്കാനാവില്ല. ഗാര്‍ഹിക ഉപയോക്താക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെക്‌ഷന്‍ ഓഫീസുകളില്‍ നല്‍കണം. അപേക്ഷ 25 വരെ സ്വീകരിക്കും. വ്യാവസായിക ഉപയോക്താക്കളുടെ അപേക്ഷ തിരുവനന്തപുരം വൈദ്യുതിഭവനിലെ റവന്യൂ സ്പെഷ്യല്‍ ഓഫീസര്‍ക്കും നല്‍കാം.

രണ്ടുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള കുടിശികയ്ക്ക് 18 ശതമാനത്തിന് പകരം 6.61 ശതമാനം പലിശ നല്‍കിയാല്‍ മതി. അഞ്ചുമുതല്‍ 15 വര്‍ഷം വരെ ആറ് ശതമാനം. 15 കൊല്ലത്തിനുമേലുള്ള കുടിശികയ്ക്ക്‌ നാല് ശതമാനം മതി. കുടിശികയായ വൈദ്യുതിനിരക്കും പലിശയും കൂടി ഒറ്റത്തവണ അടയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പലിശയിന്മേല്‍ രണ്ട് ശതമാനം കൂടി ഇളവനുവദിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.