വത്തിക്കാന്‍ സിറ്റി: ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് ലിയോ പതിനാലാമന്‍ മാർപാപ്പ. ഉക്രെയ്നില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഈ സംഭാഷണം. ഫോണ്‍ സംഭാഷണത്തിന് ശേഷം പ്രസിഡന്റ് സെലന്‍സ്‌കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മാര്‍പാപ്പയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.
ഉക്രെയ്നിലെ സമാധാനത്തിന് വേണ്ടിയുള്ള മാര്‍പാപ്പയുടെ വാക്കുകള്‍ വിലമതിക്കുന്നുവെന്നും റഷ്യ നാടുകടത്തിയ ആയിരക്കണക്കിന് ഉക്രേനിയന്‍ കുട്ടികളെ തിരികെ കൊണ്ടുവരുന്നതിനായി വത്തിക്കാന്റെ സഹായം പ്രതീക്ഷിക്കുന്നതായും സെലെന്‍സ്‌കി വ്യക്തമാക്കി.
30 ദിവസത്തേക്ക് പൂര്‍ണമായും നിരുപാധികമായ വെടിനിര്‍ത്തല്‍ ആരംഭിക്കാനുള്ള ഉക്രെയ്‌ന്റെയും പങ്കാളികളുടെയും സന്നദ്ധത സെലെന്‍സ്‌കി പാപ്പയെ അറിയിച്ചു. കൂടാതെ എല്ലാ ചര്‍ച്ചകള്‍ക്കും ഉക്രെയ്ന്‍ തയാറാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദേഹം പറഞ്ഞു.
ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ ഉക്രെയ്നില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.