പാലക്കാട്: കത്തോലിക്കാ കോണ്‍ഗ്രസ് അന്താരാഷ്ട്രാ സമ്മേളനത്തിന്റെ ഭാഗമായി വിളമ്പര ജാഥ 15, 16 തിയതികളില്‍ നടക്കും. 15 ന് രാവിലെ 7 ന് പാലക്കാട് കത്തീഡ്രല്‍ പള്ളിയില്‍ ഫാ. ജോഷി പുലിക്കോട്ടില്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.
ഫ്‌ളാഗ് ഓഫിന് ശേഷം ചിറ്റൂര്‍, തത്തമംഗലം, കൊടുവായൂര്‍,യാക്കര, ഒലവക്കോട്, മലമ്പുഴ, ധോണി, മൈലമ്പുള്ളി, കഞ്ചിക്കോട്, മാങ്കാവ്, കല്ലേക്കാട്, കൊടുന്തരപ്പിള്ളി എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് പാലക്കാട് ടൗണ്‍ പള്ളിയില്‍ സമാപിക്കും.
താവളം കാഞ്ഞിരപ്പുഴയില്‍ ഫൊറോന വിളംബര ജാഥ രാവിലെ 8.30 ന് കല്‍ക്കണ്ടിയില്‍ നിന്നാരംഭിക്കും. താവളം, ജെല്ലിപ്പാറ, കാരറ, ചിറ്റൂര്‍, ഗൂളിക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഫോറോന അതിര്‍ത്തിയില്‍ ഉച്ചകഴിഞ്ഞ് 3:30 ന് സ്വീകരണം. പിന്നീട് പുഞ്ചോല, കാഞ്ഞിരം, കാഞ്ഞിരപ്പുഴ ഫോറോന പള്ളി, ഇരുമ്പകച്ചോല, വിമലഗിരി, ഡാം പള്ളി, വഴിക്കടവ്, ചീനിക്കാപ്പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 6:30 ന് പാലക്കയത്ത് സമാപന സമ്മേളനം നടക്കും.
മേലാര്‍കോട് വടക്കഞ്ചേരി ഫൊറോനകളുടെ നേതൃത്വത്തില്‍ രാവിലെ 7:30 ന് നെന്മാറ ക്രിസ്തുരാജാ ദേവാലയത്തില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ താമരശേരി വിളംബര ജാഥ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചിറ്റിലഞ്ചേരി, മേലാര്‍കോട്, മുടപ്പല്ലൂര്‍ ടൗണ്‍, കുണ്ടുകാട് ജംഗ്ഷന്‍, ആരോഗ്യപുരം, വചനഗിരി കണച്ചിപ്പരുത, പനംകുറ്റി, വാല്‍ക്കുളമ്പ്, കണ്ണംകുളം, കണക്കന്‍തുരുത്തി, പൊത്തപ്പാറ, മേരിഗിരി, പന്തലാംപാടം, കണ്ണമ്പ്ര, തച്ചനടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം 7:30 ന് വടക്കഞ്ചേരിയില്‍ നടക്കുന്ന സമാപന സമ്മേളനം ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും.
ഒറ്റപ്പാലം, മണ്ണാര്‍ക്കാട് പൊന്നങ്കോട് ഫോറോന സംയുക്ത വിളംബര പ്രയാണം രാവിലെ എട്ടിന് കുളപ്പുള്ളിയില്‍ തുടങ്ങും. തുടര്‍ന്ന് ഒറ്റപ്പാലം, അമ്പലപ്പാറ,കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, കാരക്കുറിശി, കല്ലടിക്കോട്, തച്ചമ്പാറ, ്‌തെങ്കര, അലനല്ലൂര്‍, ഒന്നാം മയില്‍, കോടതിപ്പടി, മണ്ണാര്‍ക്കാട് ടൗണ്‍ ചര്‍ച്ച്, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മണ്ണാര്‍ക്കാട് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ സമാപന സമ്മേളനം നടക്കും. സമാപന സമ്മേളനം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി. ജെ. ഒഴുകയില്‍ ഉദ്ഘാടനം ചെയ്യും.
16 ന് മംഗലം ഡാം ഫോറോനയില്‍ നടക്കുന്ന വിളംബര ജാഥയുടെ ഉദ്ഘാടനം രാവിലെ 9.00 ന് കടപ്പാറയില്‍ നടക്കും. തുടര്‍ന്ന് പൊന്‍കണ്ടം, മംഗലഗിരി, ഒലിപ്പാറ, മാങ്കുറിശി, ചിറ്റടി, വണ്ടാഴി, ഇളവമ്പാടം, കണിയമംഗലം, കാക്കഞ്ചേരി, ഓടംതോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം ആറിന് മംഗലംഡാം ടൗണില്‍ സമാപിക്കും.
കത്തോലിക്കാ കോണ്‍ഗ്രസ് അന്താരാഷ്ട്രാ സമ്മേളനത്തിന്റെ ഭാഗമായി 17 ന് വൈകുന്നേരം അഞ്ചിന് പാലയൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള പ്രയാണവും, താമരശേരി കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും കത്തോലിക്കാ കോണ്‍ഗ്രസിന്റെ പതാകയേന്തിയുള്ള വിളംബര ജാഥയും പാലക്കാട് കത്തീഡ്രല്‍ സ്‌ക്വയറില്‍ ഉള്ള മാര്‍ ജോസഫ് ഇരുമ്പന്‍ നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ പതാക ഉയര്‍ത്തുകയും ഛായാചിത്രം പ്രതിഷ്ഠിക്കുകയും ചെയ്യും. അതോടനുബന്ധിച്ച് വര്‍ക്കിങ് കമ്മറ്റി മീറ്റിങ് ചേരും. 18 ന് ഉച്ചക്ക് രണ്ടിന് പാലക്കാട് കോട്ടമൈതാനത്ത് നിന്ന് റാലിയും പൊതുസമ്മേളനവും നടക്കും. സീറോ മലബാര്‍ സഭയുടെ തലവന്‍ മാര്‍. റാഫേല്‍ തട്ടില്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കേരളത്തിന് പുറമേ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്ത് നിന്നും ഉള്ള പ്രതിനിധികളും ഫ്രാന്‍സ്, ഓസ്‌ട്രേലിയ, യു.കെ, അയര്‍ലന്റ്, അമേരിക്ക, ഇറ്റലി, ഗള്‍ഫ് രാജ്യങ്ങള്‍, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.