സിബിഎസ്ഇ പത്താംക്ലാസ് ഫലം; രാജ്യത്ത് ഏറ്റവും മുന്നില്‍ കേരളം

 സിബിഎസ്ഇ പത്താംക്ലാസ് ഫലം; രാജ്യത്ത് ഏറ്റവും മുന്നില്‍ കേരളം

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ കേരളം. 99.86 ശതമാനം വിജയം നേടിയാണ് സംസ്ഥാനത്തിന്റെ തിളക്കം.
12-ാം ക്ലാസ് പരീക്ഷയില്‍ വിജയവാഡ മേഖലയാണ് മുന്നില്‍. കേരളം ഉള്‍പ്പെട്ട തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്താണ്. വിജയവാഡ-99.60 ശതമാനം. 

കേരളം-99.56. സംസ്ഥാനത്തെ 63,387 കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷയെഴുതി. ഇതില്‍ 63,296 പേര്‍ വിജയിച്ചു. 31,689 ആണ്‍കുട്ടികളും 31,607 പെണ്‍കുട്ടികളും. 41,199 പേര്‍ 12-ാം ക്ലാസ് പരീക്ഷയെഴുതി. ഇതില്‍ 40,918 പേര്‍ പാസായി. ആണ്‍കുട്ടികള്‍-19,992, പെണ്‍കുട്ടികള്‍-20926.

തിരുവനന്തപുരം മേഖലയില്‍ ഉള്‍പ്പെട്ട ലക്ഷദ്വീപില്‍ 90.69 ശതമാനമാണ് പത്താംക്ലാസ് വിജയം. 451 പേര്‍ പരീക്ഷയെഴുതി. 409 പേര്‍ പാസായി. 12-ാം ക്ലാസ് പരീക്ഷയില്‍ 100 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 19 പേരും പാസായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.