വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് വത്തിക്കാൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
അമേരിക്കയെ പ്രതിനിധീകരിച്ച് സ്ഥാനാരോഹണ ബലിയില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കും. അടിയുറച്ച കത്തോലിക്ക വിശ്വാസികളായ ഇരുവരോടും ഒപ്പം മറ്റ് അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
മെയ് 18 ഞായറാഴ്ച റോമിലെ സമയം രാവിലെ 10 മണിക്കാണ് വിശുദ്ധ കുർബാന നിശ്ചയിച്ചിരിക്കുന്നത്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ദിനത്തിൽ ജെ. ഡി. വാൻസ് അഭിനന്ദനവുമായെത്തിയിരുന്നു. സഭയെ നയിക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കൻ കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും പാപ്പയുടെ വിജയകരമായ പ്രവർത്തനത്തിനായി പ്രാർഥിക്കും എന്നാണ് വാൻസ് പറഞ്ഞത്.
“ഞാൻ മാർപാപ്പയുടെ സ്ഥാനത്തെ ഒരു രാഷ്ട്രീയ പദവിയായി കാണുന്നില്ല. അതിനെ ഒരു ആത്മീയ പദവിയായി കാണുന്നു” - എന്നാണ് മാർക്ക് റൂബിയോ വെളിപ്പെടുത്തിയത്.
ഏപ്രിൽ 20നാണ് ജെഡി വാൻസ് അവസാനമായി വത്തിക്കാനിൽ എത്തിയത്. ഫ്രാന്‍സിസ് പാപ്പയെ അവസാനമായി കണ്ട ലോക നേതാവ് അമേരിക്കന്‍ വൈസ് പ്രസിഡന്റായ വാന്‍സായിരിന്നു. കൂടിക്കാഴ്ചയിൽ ഇരുവരും ഈസ്റ്റർ ആശംസകൾ അറിയിക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തിരിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.