സാല്‍ഫോര്‍ഡ്: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) എല്ലാ ചാനലുകളും ടിവിയില്‍ സംപ്രേഷണം ചെയ്യുന്നത് 2030 ഓടെ നിര്‍ത്തുമെന്നും പകരം ഓണ്‍ലൈനിലേക്ക് മാറ്റുമെന്നും ചാനല്‍ മേധാവി ടിം ഡേവി. ചാനലുകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റിലേക്ക് മാത്രമായി മാറ്റുകയും പരമ്പരാഗത സംപ്രേഷണ സംവിധാനങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം ജനുവരി എട്ട് മുതല്‍ ബിബിസി സാറ്റ്ലൈറ്റുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം ഹൈ ഡെഫനിഷന്‍ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ലണ്ടനിലാണ് ബിബിസിയുടെ ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922 ലാണ് സ്ഥാപിതമായത്. പിന്നീട് 1927 ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരില്‍ ബിബിസി പ്രവര്‍ത്തനമാരംഭിച്ചത്.
പ്രശസ്തി കൊണ്ടും ജീവനക്കാരുടെ എണ്ണം കൊണ്ടും മാധ്യമ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ബിബിസി. ഏകദേശം 21,000 ല്‍ അധികം ജീവനക്കാര്‍ ബിബിസിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
1922ല്‍ രൂപീകൃതമായത് മുതല്‍ ബ്രിട്ടീഷുകാരുടെ ജീവിതത്തിലും സംസ്‌കാരത്തിലും ബിബിസിയുടെ പങ്ക് ശ്രദ്ധേയമാണ്. 1923 ല്‍ ബിബിസി ആദ്യത്തെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിങ് മാസികയായ റേഡിയോ ടൈംസ് ആരംഭിച്ചു.1988 ല്‍ പുറത്തിറക്കിയ ക്രിസ്മസ് പതിപ്പിന്റെ 11 ദശലക്ഷം കോപ്പികളാണ് അന്ന് വിറ്റഴിഞ്ഞത്.
ഇത് ബ്രിട്ടീഷ് മാസികകളുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പതിപ്പായാണ് കണക്കാക്കപ്പെടുന്നത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെ ബ്രോഡ്കാസ്റ്റിങ് ഹൗസിലാണ് റേഡിയോ ടൈംസിന്റെ ആസ്ഥാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.