വാഷിംഗ്ടണ്‍: മലയാളിക്ക് വൈറ്റ് ഹൗസില്‍ നിര്‍ണായക ചുമതല നല്കി പ്രസിഡന്റ് ജോ ബൈഡന്. വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായയാണ് മലയാളിയായ മജു വര്‍ഗീസിനെ ബൈഡന് നിയമിച്ചത്.
വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകള്‍, അടിയന്തര വൈദ്യ സഹായത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ ചുമതലകളെല്ലാം മിലിറ്ററി ഓഫീസിന്റെ കീഴിലാണ് വരുന്നത്. ജോ ബൈഡന്റെയും കമല ഹാരിസിന്റെയും സ്ഥാനാരോഹണ ചടങ്ങിന്റെ ചുമതലയും മജു വഹിച്ചിരുന്നു.
ഒബാമ ഭരണകൂടത്തിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2015 ലെ ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ചുമതലയും മജുവിനായിരുന്നു. തിരുവല്ല സ്വദേശികളാണ് മജുവിന്റെ മാതാപിതാക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.