വാക്സിൻ കൂടുതല്‍ പേരിലേക്ക് എത്തിക്കാൻ ദുബായ് പ്രായപരിധി പുന‍നിശ്ചയിച്ചു

വാക്സിൻ കൂടുതല്‍ പേരിലേക്ക് എത്തിക്കാൻ ദുബായ് പ്രായപരിധി പുന‍നിശ്ചയിച്ചു

ദുബായ്: കൂടുതല്‍ പേരിലേക്ക് കോവിഡ് വാക്സിനെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് ഹെല്ത്ത് അതോറിറ്റി വാക്സിനേഷന്റെ പ്രായപരിധി പുതുക്കി.

കാലാവധിയുളള ദുബായ് വിസയുളള നാല്‍പതിനും അതിന് മുകളിലുളളവ‍ർക്കും വാക്സിനേഷനായി ആരോഗ്യകേന്ദ്രങ്ങളിലെത്താം. ദുബായ് വിസയുളള ഗുരുതര ആരോഗ്യപ്രശ്നങ്ങളുളളവർക്കും നിശ്ചയ ദാർഢ്യക്കാ‍ർക്കും 16 വയസ് പൂർത്തിയായവരാണെങ്കില്‍ വാക്സിന്‍ ലഭിക്കും. സ്വദേശികള്‍ക്ക് 16 വയസിന് മുകളിലുളളവ‍ർക്ക് വാക്സിനെടുക്കാം. 60 വയസിന് മുകളില്‍ പ്രായമുളള മറ്റ് എമിറേറ്റുകളുടെ വിസയുളളവർ ദുബായിലാണ് താമസിക്കുന്നതെങ്കില്‍ അക്കാര്യം തെളിയിച്ചാല്‍ വാക്സിന്‍ കിട്ടും.

കാലാവധിയുളള എമിറേറ്റ്സ് ഐഡിയുളള ജിസിസി പൗരന്മാർക്കും വൈറ്റല്‍ ‍മേഖലയില്‍ ജോലിചെയ്യുന്ന മുന്‍നിര പ്രവർത്തകർക്കും വൈറ്റല്‍ ‍മേഖലയില്‍ ജോലിചെയ്യുന്ന മുന്‍നിര പ്രവർത്തകർക്കും വാക്സിന്‍ നല്‍കും. ദുബായ് ഹെല്‍ത്ത് അതോറിറ്റി നിലവില്‍ മൂന്ന് വാക്സിനുകളാണ് നല്‍കുന്നത്. സിനോഫാം, (പി)ഫൈസർ, അസ്ട്രാസെനക്ക. ഇതില്‍ (പി)ഫൈസർ വാക്സിന്‍ നല്‍കുന്നതിനുളള പ്രായപരിധി 16 ആക്കിയിട്ടുണ്ട്. നേരത്തെ ഇത് 18 ആയിരുന്നു. അസ്ട്രാസെനക്ക 18 വയസിന് മുകളിലുളളവർക്ക് നല്‍കും. നേരത്തെ പ്രായപരിധി 18 -65 ആയിരുന്നു. ഡിഎച്ച്എയുടെ ആപ്പിലൂടെയോ 800-342 എന്ന നമ്പറിലൂടെയോ വാക്സിനേഷനായി രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.