വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും. സഭയും രാഷ്ട്രവും തമ്മിലുള്ള സഹകരണം, സഭാ ജീവിതവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ലോക സംഘർഷങ്ങൾ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ചയെ ഹൃദ്യമായ സംഭാഷണം എന്നാണ് വത്തിക്കാൻ വിശേഷിപ്പിച്ചത്. സഭാ ജീവിതത്തിനും മതസ്വാതന്ത്ര്യത്തിനും പ്രത്യേക പ്രസക്തിയുള്ള വിഷയങ്ങളും ട്രംപ് ഭരണകൂടവുമായി കത്തോലിക്ക സഭയ്ക്ക് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും എന്നതും മൂവരും ചർച്ച ചെയ്തതായി വത്തിക്കാൻ വ്യക്തമാക്കി. 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ അവസാന ഭാഗത്ത് ഉഷാ വാൻസും റൂബിയോയുടെ ഭാര്യ ജീനറ്റ് ഡൗസ്ഡെബ്സ് റൂബിയോയും പാപ്പയെ സന്ദര്‍ശിച്ചു.
പരമ്പരാഗത രീതിയായ സമ്മാനങ്ങൾ കൈമാറലും നടത്തി. "പോപ്പ് ലിയോ പതിനാലാമൻ" എന്ന് എഴുതിയ ചിക്കാഗോ ബിയേഴ്സ് ജേഴ്സി പാപ്പയ്ക്ക് സമ്മാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.