ആലുവ: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായി. മറ്റക്കുഴി സ്വദേശിയായ കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. ആലുവ ഭാഗത്തേക്കുള്ള ബസ് യാത്രക്കിടെയാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മയുടെ മൊഴി. ബന്ധുക്കളുടെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടരുകയാണ്.
കുട്ടിയെ വൈകുന്നേരം 3.30ഓടെ അംഗനവാടിയിൽ നിന്ന് അമ്മ കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്ന് ആലുവയിലെ സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെ കുട്ടിയെ കാണാതായതായാണ് അമ്മയുടെ മൊഴി. അമ്മ ഒറ്റക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്.
തിരുവാങ്കുളത്ത് നിന്ന് അമ്മയും കുഞ്ഞും ഓട്ടോയിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലിസ് അഭ്യര്‍ത്ഥിച്ചു. കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചാല്‍ 0484 2623550 എന്ന നമ്പരില്‍ ബന്ധപ്പെടാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.