ലിയോ പതിനാലാമൻ മാർപാപ്പയുടെ ജീവചരിത്രം നാളെ പ്രകാശനം ചെയ്യും

ലിയോ പതിനാലാമൻ മാർപാപ്പയുടെ ജീവചരിത്രം നാളെ പ്രകാശനം ചെയ്യും

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ ജീവചരിത്രം നാളെ പ്രകാശനം ചെയ്യും. ‘ദി എറ്റേർണൽ വേൾഡ് ടെലിവിഷൻ നെറ്റ് വർ‌ക്ക്’ന്യൂസിന്റെ വൈസ് പ്രസിഡന്റും എഡിറ്റോറിയൽ ഡയറക്ടറുമായ മാത്യു ബൺസണാണ് "ലിയോ പതിനാലാമൻ: ആദ്യത്തെ അമേരിക്കൻ പാപ്പയുടെ വിവരണം" എന്ന പേരിൽ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്.

നാളെ വത്തിക്കാനിലെ കാമ്പോ സാന്റോ ട്യൂട്ടോണിക്കോയിൽ വൈകുന്നേരം 5.30 നാണ് പ്രസിദ്ധീകരണ ചടങ്ങ് നടക്കുക. ഒരു പുരോഹിതൻ എന്ന നിലയിലുള്ള അദേഹത്തിന്റെ വിശുദ്ധീകരണ പങ്ക്, ഒരു ബിഷപ്പ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭരണപരമായ പങ്ക്, ഒരു അധ്യാപകനും മിഷ്ണറിയും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവാചക ദൗത്യപരമായ പങ്ക് എന്നീ തലങ്ങളിലൂടെയാണ് ജീവചരിത്ര വിവരണം പാപ്പായുടെ ജീവിതം പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.