ഒരു വിരൽ മറ്റുള്ളവരിലേക്ക് മൂന്ന് വിരൽ നിന്നിലേക്ക് - യഹൂദ കഥകൾ ഭാഗം 13 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

ഒരു വിരൽ മറ്റുള്ളവരിലേക്ക്  മൂന്ന് വിരൽ നിന്നിലേക്ക് - യഹൂദ കഥകൾ ഭാഗം 13  (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

ഗുലാഖ്‌ എന്ന സ്ഥലത്തു നിരോധിച്ചിരുന്ന ഒരു കാര്യമാണ് ചീട്ടുകളി. ഇത് വലിയ കുറ്റകൃത്യമായി കരുതിപ്പോന്നു . ജയിൽ ശിക്ഷവരെയുമാകാം. ഇവിടെയുള്ള  ഒരു  ജയിലിൽ അന്തേവാസികൾ ഒരു കുത്തു ചീട്ടു എങ്ങനെയോ കൈക്കലാക്കി . ഇടയ്ക്കിടയ്ക്ക് അവർ ചീട്ടു കളിച്ചു കൊണ്ടിരുന്നു. ആരോ പൊലീസിന് അറിയിപ്പുകൊടുക്കുകയും അവർ കർശനമായ പരിശോധന നടത്തുകയും ചെയ്തു. അവർക്കു ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസ് അന്വേഷണം തുടർന്നുകൊണ്ടിരുന്നു. ചീട്ടുകളിയും തുടർന്നുകൊണ്ടിരുന്നു.

പോലീസ് കൂടുതൽ ശക്തമായി ഓരോ ഇഞ്ചും പരിശോധിച്ചുതുടങ്ങി. ഒന്നും കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. ഈ വിവരം അറിയിച്ചയാൾ പോലീസിനെ കബളിപ്പിക്കുകയാണ് എന്ന നിഗമനത്തിലെത്തി. പക്ഷേ , പോലീസ് വന്നുപോയിക്കഴിഞ്ഞാൽ ഉടനെ ചീട്ടുകളി തുടങ്ങും . അവസാനം ചീട്ടുകളിക്കാർ തന്നെ രഹസ്യം വെളിപ്പെടുത്തി . അവർ പറഞ്ഞു: ഞങ്ങൾ ഒന്നാതരം പോക്കറ്റടിക്കാരാണ് . പോലീസുക്കാർ നിങ്ങളുടെ മുറിയിൽ എത്തുമ്പോൾ തന്നെ അവരുടെ പോക്കറ്റിൽ ഞങ്ങൾ ചീട്ടുകുത്തിടും . അവർ പോകുന്നതിനുമുമ്പ് അവരുടെ പോക്കറ്റിൽ നിന്നും ഞങ്ങൾ ആ ചീട്ടുകുത്തു തിരിച്ചെടുക്കും. പോലീസുകാർ ഒരിക്കലും അവരുടെ പോക്കറ്റുകൾ പരിശോദിക്കുന്നില്ല.

ഒരു പ്രശ്നത്തിന്റെ കൃത്യമായ വിലയിരുത്തൽ നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രശ്നം തുടങ്ങുന്ന ആളിൽനിന്നുതന്നെ ആരംഭിക്കുക. പലപ്പോഴും കേൾക്കുന്ന വിലയിരുത്തലുകൾ - എന്റെ മാതാപിതാക്കളാണ് ഉത്തരവാദികൾ, എന്റെ സഹോദരങ്ങളാണ് ഉത്തരവാദികൾ, എനിക്ക് കിട്ടിയ മോശമായ വിദ്യാഭ്യാസമാണ് കാരണം എന്നിങ്ങനെയാണ്. ഒന്നൊഴികെ ബാക്കിയെല്ലാവരെയും എല്ലാറ്റിനെയും കുറ്റം പറയുന്ന ശൈലിയാണത്. ഈ വിലയിരുത്തൽ പൂർണമല്ല. എല്ലാം കൃത്യമായിട്ട് ക്രമപെടുത്താൻ ഓരോരുത്തരും അവരവരുടെ പോക്കറ്റുകൂടി പരിശോധിക്കണം. വിട്ടുകളയരുത്.

നീ ഒരു വിരൽ മറ്റുള്ളവരിലേക്ക് ചൂണ്ടുന്ന ഓരോ സമയവും മൂന്ന് വിരൽ നിന്നിലേക്ക്‌ ചൂണ്ടുന്നുണ്ട്.


ആരിൽ നിന്നാണ് തോറാ പഠിക്കേണ്ടത് - യഹൂദ കഥകൾ ഭാഗം 12 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26