ആരിൽ നിന്നാണ് തോറാ പഠിക്കേണ്ടത് - യഹൂദ കഥകൾ ഭാഗം 12 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

ആരിൽ നിന്നാണ് തോറാ പഠിക്കേണ്ടത് - യഹൂദ കഥകൾ ഭാഗം 12 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

ഗുരു ശിഷ്യനോട് : നീ ഇപ്പോൾ വീട്ടിൽവെച്ചും   അമ്മാവന്റെ പക്കൽനിന്നും  സിനഗോഗിൽവച്ച്  ഗുരുവിന്റെ പക്കൽനിന്നും തോറ പഠിച്ചല്ലോ. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം ? ശിഷ്യൻ പറഞ്ഞു: അമ്മാവൻ പഠിപ്പിച്ചപ്പോൾ എനിക്ക് എന്നെക്കുറിച്ച്  അഭിമാനം തോന്നി. കൂടുതൽ അറിവും കിട്ടി. ഓരോ ദിവസവും ഓരോ ഭാഗം പഠിക്കാൻ സാധിക്കുന്നു. ആ ചിന്തകൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുമുണ്ട്.

എന്നാൽ, സിനഗോഗിൽവച്ച്  റബ്ബിയിൽനിന്നും ക്ലാസ്സു കേട്ടപ്പോൾ തോറാ നല്കിയവനായ   ദൈവത്തെക്കുറിച്ച്  കൂടുതൽ കേൾക്കാനും അറിയാനും സാധിച്ചു.അതോടൊപ്പം കൂടുതൽ വിനയത്തോടും എളിമയോടുംകൂടി വ്യാപരിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലായി.

എത്രമാത്രം കഠിനാദ്ധ്വാനം ചെയ്താലാണ് തോറാ തന്നവനോട് നിരന്തരം ബന്ധപെട്ടു നിൽക്കാൻ കഴിയുന്നത് എന്ന പാഠമാണ് ഗുരുവിന്റെ ക്‌ളാസ്സിൽനിന്നും പഠിച്ചത്.

സ്വർണ്ണമോ തോറയോ ?  യഹൂദകഥകൾ -ഭാഗം 11 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.