സ്വർണ്ണമോ തോറയോ യഹൂദകഥകൾ -ഭാഗം 11 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

സ്വർണ്ണമോ തോറയോ  യഹൂദകഥകൾ -ഭാഗം 11 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

ഒരു യഹൂദ വ്യാപാരി റബ്ബി ശിമെയോന്റെ പക്കൽ എത്തി. സ്വർണനാണയങ്ങളും സ്വർണ്ണ കട്ടികളും സമ്പാദിക്കാൻ വലിയ മോഹം.അതിനായി പുറം ലോകത്തേക്ക് പോകാൻ വ്യാപാരി ആഗ്രഹിച്ചു. ധനികനാകാൻ വേണ്ടി നീ പുറം രാജ്യങ്ങളിലേക്ക് പോകേണ്ടതില്ല.  ഇസ്രായേലിൽ എല്ലാ വിധത്തിലുള്ള സമ്പത്തുണ്ട്.

റബ്ബി ഈ വ്യാപാരിയെയും കൂട്ടി മെസോൺ മലക്കുമുകളിലെത്തി . റബ്ബി പ്രാർത്ഥിച്ചു. അവിടെ ഉണ്ടായിരുന്ന ഒലിവു മരത്തിന്റെ കായ്‌കളെല്ലാം സ്വർണ്ണക്കട്ടികളാക്കി മാറ്റി. വ്യാപാരി എല്ലാ ഇഷ്ടംപോലെ ശേഖരിച്ചു. വ്യാപാരി റബ്ബിക്ക് നന്ദി പറഞ്ഞു. റബ്ബി പറഞ്ഞു: നിനക്ക് വഹിക്കാവുന്നത്ര സ്വർണ്ണം നിന്റെ സഞ്ചിയിൽ എടുക്കുക. പക്ഷേ ഇനിയും കൂടുതൽ മേന്മയുള്ള സ്വർണ്ണ കഷ്ണങ്ങൾ ഉണ്ട്. അത് തോറ അല്ലെങ്കിൽ ദൈവകല്പനകളും ദൈവ വചനങ്ങളുമാണ് . നീ എത്ര മാത്രം അതിൽനിന്നും എടുത്താലും ആർക്കും എടുത്തു തീർക്കാൻ പറ്റാത്ത വിധം വീണ്ടും അവിടെ നിധികൾ ഉണ്ടായിരിക്കും. മാത്രവുമല്ല സ്വർണ്ണ നാണയങ്ങളും തോറയിലെ മുത്തുകളും തമ്മിൽ വ്യത്യാസമുണ്ട് . സ്വർണ നാണയങ്ങൾ നീ ചിലവാക്കാൻ നോക്കിയാൽ അത് തീർന്നുപോകും. ഒന്നും അവശേഷിക്കുകയില്ല . എന്തെങ്കിലും മിച്ചം ഉണ്ടെങ്കിൽ തന്നെയും മരിക്കുമ്പോൾ നിനക്ക് ഒന്നും പരലോകത്തേക്കു കൊണ്ടുപോകുവാൻ സാധിക്കുകയില്ല .

തോറ ഉപയോഗിച്ച് നിനക്കു എല്ലാ  കാര്യങ്ങളും പഠിക്കാം. നീ  അനേക കാര്യങ്ങൾ പഠിക്കാനുണ്ട്. നീ മരിക്കുമ്പോൾ തോറയിലെ മുത്തുകളെല്ലാം നിനക്ക് കൂട്ടത്തിൽ കൊണ്ടുപോകാൻ നിനക്ക് തീരുമാനിക്കാം: സ്വർണം വേണോ തോറ വേണോ ? വ്യാപാരി സ്വർണ്ണ നാണയങ്ങൾ ഉപേക്ഷിച്ചു. സ്വർണ്ണ നാണയങ്ങളായി മാറിയ ഒലിവുകായ്കളെല്ലാം ഒലിവു മരത്തിലേക്ക് തിരിച്ചുപോയി, ഒലിവു കായ്‌കൾ തന്നെയായി. വ്യാപാരിയുടെ ഹൃദയം തോറയുടെ മുത്തുകളാൽ സ്വർഗ്ഗതുല്യമായി.


എന്തുകൊണ്ട് റബ്ബി ജയിലിൽ പോയി : യഹൂദകഥകൾ -ഭാഗം 10 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.