ജയിലിലെ അന്തേവാസികൾക്കുവേണ്ടി റബ്ബി നാഹൂം ഫണ്ടുപിരിവ് നടത്തുകയാണ്. അദ്ദേഹം ഇതിനുവേണ്ടി ഒരു പട്ടണത്തിൽകൂടി യാത്രചെയ്തപ്പോൾ പോലീസുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ജയിലിൽ കിടക്കവേ , ഒരു വൃദ്ധയായ സ്ത്രീ അദ്ദേഹത്തെ സന്ദർശിച്ചു . അവൾ റബ്ബിയോട് അബ്രാഹത്തിന്റെ കഥ പറഞ്ഞു തുടങ്ങി. ദൈവം അബ്രാഹത്തോടു സ്വന്തം സ്ഥലവും സ്വന്തക്കാരെയും വിട്ടു അവൻ കാണിച്ചുതരുന്ന സ്ഥലത്തേക്കു പോകണം എന്ന് പറഞ്ഞു. ഇതെല്ലം ചെയ്തിട്ട് എന്തു ഗുണമാണ് അബ്രാഹത്തിനു കിട്ടിയത് എന്ന് ചോദിച്ചു . ഈ സ്ത്രീ അത്ര സാധാരണക്കാരിയല്ലല്ലോ എന്ന് റബ്ബിക്ക് മനസ്സിലായി.
അവൾത്തന്നെ അവളുടെ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ടിരുന്നു. അബ്രാഹം സന്ദർശകർക്കു ഭക്ഷണവും വിശ്രമസ്ഥലവും നൽകിയെന്നുള്ള കാര്യങ്ങളെല്ലാം പറഞ്ഞു . എങ്കിലും അബ്രാഹം എല്ലാം ഉപേക്ഷിച്ചു വഴിയോരത്തു കിടന്നിട്ടില്ല. ഈ സ്ത്രീ തന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കൂടുതൽ ഉൾക്കാഴ്ച നൽകാനുള്ള കാര്യമാണ് പറയുന്നതെന്ന് റബ്ബിക്ക് മനസ്സിലായി. റബ്ബി ജയിലിൽ ആയിരിക്കുമ്പോഴാണ് ജയിലിലെ അന്തേവാസികൾക്കുവേണ്ടി ഫണ്ട് സ്വരുക്കൂട്ടിയതിന്റെ ആഴങ്ങൾ മനസ്സിലാക്കിത്തുടങ്ങിയത് . താൻ ചെയ്തുകൊണ്ടിരുന്ന സത്പ്രവൃത്തിയുടെ മൂല്യം ഇപ്പോൾ അദ്ദേഹത്തിന് കൂടുതൽ മനസ്സിലായി.ഈ സ്ത്രീ മറ്റാരുമായിരുന്നില്ല, അബ്രാഹത്തിന്റെ ഭാര്യ സാറ ആയിരുന്നു.
വീട്ടുടമ : യഹൂദകഥകൾ -ഭാഗം 9 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.